സാംസ്കാരിക ജാഥ ഇന്ന് ജില്ലയിൽ
10:35 PM Nov 02, 2018 | Deepika.com
തൊടുപുഴ: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജാഗ്രത സാംസ്കാരിക ജാഥ ഇന്ന് ജില്ലയിലെത്തും. രാവിലെ ഒൻപതിന് തൊടുപുഴയിൽനിന്ന് ജാഥ ആരംഭിക്കും. 11.30-ന് അടിമാലി ആനച്ചാൽ, ഉച്ചകഴിഞ്ഞ് രണ്ടിനു നെടുങ്കണ്ടം, വൈകുന്നേരം നാലിനു കട്ടപ്പന എന്നിവിടങ്ങളിൽ പര്യടനംനടത്തി 5.30-ന് ഏലപ്പാറയിൽ സമാപിക്കും. ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ, പി.കെ. സുധാകരൻ എന്നിവർ നേതൃത്വം നൽകുമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സിൽ പ്രസിഡന്റ് ആർ. തിലകൻ, സെക്രട്ടറി ഇ.ജി. സത്യൻ എന്നിവർ അറിയിച്ചു.