കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേളയിൽ ചാന്പ്യൻപട്ടം കരസ്ഥമാക്കിയ കോതമംഗലം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ടീമിനും ഈ അധ്യയന വർഷം സർവീസിൽനിന്ന് വിരമിക്കുന്ന കായികാധ്യാപകൻ രാജു പോളിനും സ്കൂൾ മാനേജ്മെന്റ് സ്വീകരണം നൽകി.
ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
വികാരി ജനറാൾ റവ ഡോ. ജോർജ് ഓലിയപ്പുറം, പ്രിൻസിപ്പൽ ഡോ. സോമി ജോണ്, പ്രധാനാധ്യാപകൻ സോജൻ മാത്യു, ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഇ.എം. സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.
രാജു പോൾ നന്ദി പറഞ്ഞു.
സെന്റ് ജോർജ് സ്കൂൾ ടീമിനു സ്വീകരണം നൽകി
01:38 AM Nov 02, 2018 | Deepika.com