തോ​ട്ട​ഞ്ചേ​രി​ക്ക് സ്പെ​ഷ​ൽ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു

01:38 AM Nov 02, 2018 | Deepika.com
മൂ​വാ​റ്റു​പു​ഴ: ആ​യ​വ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​ഞ്ചേ​രി നി​വാ​സി​ക​ളു​ടെ യാ​ത്ര​ക്ലേ​ശ​ത്തി​നു പ​രി​ഹാ​രം കാ​ണാ​നാ​യി അ​നു​വ​ദി​ച്ച കെ​എ​സ്ആ​ർ​ടി​സി​യു​ടെ സ്പെ​ഷ​ൽ ബ​സ് സ​ർ​വീ​സ് എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​എം. അ​ലി​യാ​ർ, വാ​ർ​ഡ് മെ​ന്പ​ർ റാ​ണി റെ​ജി, കെ​എ​സ്ആ​ർ​ടി​സി ജ​ന​റ​ൽ ക​ണ്‍​ട്രോ​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. സാ​ജു, ജോ​ളി പൊ​ട്ട​യ്ക്ക​ൽ, കെ.​ടി.​രാ​ജ​ൻ, ഭാ​സ്ക​ര​ൻ പി​ള്ള, ഷാ​ജി അ​ലി​യാ​ർ, ഷി​വാ​ഗോ തോ​മ​സ്, കെ.​കെ. ബി​ജു എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
കാ​ല​വ​ർ​ഷ​ത്തി​ലെ മ​ല​വെ​ള്ള പാ​ച്ചി​ലി​ൽ തോ​ട്ട​ഞ്ചേ​രി തൂ​ക്കു​പാ​ലം ഒ​ലി​ച്ചു പോ​യി​രു​ന്നു. പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​തി​നാ​യി കെ​ൽ വി​ദ​ഗ്ധ സം​ഘം ത​യാ​റാ​ക്കി​യ രൂ​പ​രേ​ഖ​യും, എ​സ്റ്റി​മേ​റ്റും ഗ്രാ​മ​വി​ക​സ​ന ക​മ്മീ​ഷ​ണ​റു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. തൂ​ക്കു​പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്ര​ക്ലേ​ശ​ത്തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​ണ് രാ​വി​ലെ​യും വൈ​കി​ട്ടും സ്പെ​ഷ​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്.