കൂത്താട്ടുകുളം: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കൂത്താട്ടുകുളം മേഖലാ സമ്മേളനം ഇന്ന് വൈകിട്ട് 7.30 മുതൽ വ്യാപാരഭവൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യാപാരികളെ ഊറ്റിപ്പിഴിഞ്ഞ് ടാക്സ് പിരിക്കുന്ന നഗരസഭയുടെ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാണ്. മേഖലയെ സംരക്ഷിക്കാനുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കേണ്ടതെന്ന് ഭാരവാഹികൾ പറഞ്ഞു.
സമ്മേളനം ജില്ലാ വെസ് പ്രസിഡന്റ് റെന്നി വർക്കി ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് പി.എസ്.ഗുണശേഖരൻ അധ്യക്ഷത വഹിക്കും. എംബിബിഎസ് വിദ്യാർഥി അഖിൽ ശിവന് സ്കോളർഷിപ്പ് നൽകും. തെരഞ്ഞെടുപ്പ് നടപടികൾക്ക് നിക്സണ് മാവേലി നേതൃത്വം നൽകും. വാർത്താ സമ്മേളനത്തിൽ പി.എസ് ഗുണശേഖരൻ, ഷാജി കണ്ണൻ കോട്ടിൽ എന്നിവർ പങ്കെടുത്തു.
മേഖലാ സമ്മേളനം
01:37 AM Nov 02, 2018 | Deepika.com