കോതമംഗലം: താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി കോതമംഗലം മാർ അത്തനേഷ്യസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടെ പൊതുമുതൽ സംരക്ഷണദിനം ആചരിച്ചു.
കോതമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റും താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ചെയർപേഴ്സണുമായ ടി.ബി. ഫസീല ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ഡൻസെലി ജോസ് അധ്യക്ഷത വഹിച്ചു.
ബാർ അസോസിയേഷൻ പ്രസിഡന്റ് അബു മൊയ്ദീൻ, താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി ടി.ഐ. സുലൈമാൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ അനു ജോർജ്, ഡോ. എ.എം. എൽദോസ് എന്നിവർ പ്രസംഗിച്ചു.
പൊതുമുതൽ സംരക്ഷണ ദിനം ആചരിച്ചു
01:37 AM Nov 02, 2018 | Deepika.com