കാ​ല​ടി ആ​ശ്ര​മം ക​ട​വി​ൽ മാ​ലി​ന്യ​ക്കൂ​ന്പാ​രം

01:33 AM Nov 02, 2018 | Deepika.com
കാ​ല​ടി: പെ​രി​യാ​ർ തീ​ര​ത്തെ പ്ര​ധാ​ന ക​ട​വാ​യ കാ​ല​ടി ആ​ശ്ര​മം ക​ട​വി​ൽ മാ​ലി​ന്യം നി​റ​യു​ന്നു. പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളു​ടെ വേ​സ്റ്റും ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ളും ഇ​വി​ടെ ത​ള്ളു​ന്നു​ണ്ട്. പ്ര​ദേ​ശ​ത്ത് മ​ദ്യ​കു​പ്പി​ക​ളും ധാ​രാ​ള​മു​ണ്ട്. ക​ട​വി​നു സ​മീ​പ​മാ​യി ശ്രീ​രാ​മ​കൃ​ഷ്ണ മി​ഷ​ന്‍റെ ആ​ശ്ര​മ​വു​മു​ണ്ട്. രാ​ത്രി കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ പ്ര​ധാ​ന താ​വ​ള​മാ​യി ഈ ​ക​ട​വ് മാ​റി ക​ഴി​ഞ്ഞ​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. ക​ട​വി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നും ക​ട​വ് സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും വി​വി​ധ റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.