വില്ലുവണ്ടിയാത്ര അനുസ്മരണം
11:13 PM Nov 01, 2018 | Deepika.com
പാന്പാടി: അയ്യൻകാളിയുടെ സമരങ്ങൾ ദുർബലവിഭാഗങ്ങൾക്ക് സാമൂഹ്യമുന്നേറ്റങ്ങൾക്കു കരുത്ത് നൽകിയതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സാമൂഹിക നീതി സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അയ്യൻകാളിയുടെ വില്ലുവണ്ടിയാത്രയുടെ 125-ാം അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. ജില്ലാ പ്രസിഡന്റ് എൻ.ജെ. പ്രസാദ് അധ്യക്ഷത വഹിച്ചു. റെജി സക്കറിയ, രമണി മത്തായി, എൻ.കെ. ബിജു, കെ.എൻ. ഷാജിമോൻ, ശൈലജ, ബിജു പുത്തൻ കുളം, മനോജ് വെള്ളക്കല്ല്, ബേബി ജോണ്, രതീഷ് തോട്ടപ്പള്ളി, എസ്.കെ. രവി, സീത കാർത്തികേയൻ, വി.ആർ. രജനി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലയിൽ മികവ് തെളിയിച്ച ഡോ. നീതാറാണി, റെയ്നാർഡ് റോബിൻസണ്, സാബുവാഴൂർ, ബാബു മണിമലപ്പറന്പിൽ, സി.ജെ. യോഹന്നാൻ, സച്ചിൻ ജയിംസ് എന്നിവരെ ആദരിച്ചു.