പ​രു​മ​ല പ​ദ​യാ​ത്ര: ഹെ​ൽ​പ് ഡെ​സ്ക് തു​ട​ങ്ങി

10:39 PM Nov 01, 2018 | Deepika.com
ചെ​ങ്ങ​ന്നൂ​ർ: പ​രു​മ​ല തി​രു​മേ​നി​യു​ടെ 116-ാമ​ത് ഓ​ർ​മ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു തീ​ർ​ഥാ​ട​ന പ​ദ​യാ​ത്ര ക​ട​ന്നു​പോ​കു​ന്ന ആ​റു മേ​ഖ​ല​ക​ളി​ൽ ക​രു​ണ പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ഹെ​ൽ​പ് ഡ​സ്ക്കു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ക​രു​ണ ചെ​യ​ർ​മാ​ൻ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

മാ​ന്നാ​ർ മാ​ർ​ക്ക​റ്റി​നു സ​മീ​പം ന​ട​ന്ന ച​ട​ങ്ങി​ൽ ക​രു​ണ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ. സോ​മ​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ന്നാ​ർ അ​ബ്ദു​ൾ ല​ത്തീ​ഫ്, എ​ക്സി​ക്യൂ​ട്ടീ​വം​ഗം പി.​എ. അ​സീ​സ് കു​ഞ്ഞ്, മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് വൈ​സ്പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല ര​ഘു​നാ​ഥ്, എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ അം​ഗം ജ​യ​കു​മാ​ർ മ​ന്നാ​മ​ഠം, ഷൈ​ഖാ​ന മൊ​ഹ​മ്മ​ദ് ഫൈ​സി, ക​രു​ണ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഡി. ശ​ശി​ധ​ര​ൻ, മാ​ന്നാ​ർ മേ​ഖ​ലാ ക​ണ്‍​വീ​ന​ർ ലി​ല്ലി​ക്കു​ട്ടി അ​ല​ക്സ്, എ​ൻ.​എ. ക​രീം, മാ​ന്നാ​ർ പ​ഞ്ചാ​യ​ത്തം​ഗം പി.​എ​ൻ. ശെ​ൽ​വ​രാ​ജ​ൻ, വി. ​സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.