പേര്യ റോഡ്: തിങ്കളാഴ്ച പണി തുടങ്ങുമെന്ന് എംഎൽഎയുടെ ഉറപ്പ്
12:36 AM Nov 01, 2018 | Deepika.com
മാനന്തവാടി: പേര്യ റോഡിന്റെ പണി തിങ്കളാഴ്ച തുടങ്ങുമെന്ന് നാട്ടുകൂട്ടത്തിന് എംഎൽഎഒ.ആർ. കേളുവിന്റെ ഉറപ്പ്. ഇതേത്തുടർന്ന് നാളെ മുതൽ നാട്ടുകൂട്ടം നടത്താനിരുന്ന സമരപരിപാടികൾ നിർത്തി വച്ചതായി നാട്ടുകാർ അറിയിച്ചു. മുൻപ് ജനങ്ങൾ വഴി തടയൽ സമരം നടത്തിയപ്പോൾ കഴിഞ്ഞ തിങ്കളാഴ്ച പ്രവൃത്തി ആരംഭിക്കുമെന്ന് സ്ഥലത്തെത്തിയ സബ് കളക്ടർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് റോഡ് പണി ആരംഭിക്കാത്തതിനാൽ ജനങ്ങൾ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് എംഎൽഎ നാട്ടുകൂട്ടം ഭാരവാഹികളുമായി ചർച്ച നടത്തി തിങ്കളാഴ്ച റോഡ് പണി ആരംഭിക്കുമെന്ന് ഉറപ്പ് നൽകിയത്.