ചിങ്ങവനത്ത് തോടിനായി നിർമിച്ച സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ പ​ണി​ പൂ​ർ​ത്തി​യാ​യി

12:09 AM Nov 01, 2018 | Deepika.com
ചി​​ങ്ങ​​വ​​നം: ചി​​ങ്ങ​​വ​​നം ച​​ന്ത​​ക്ക​​ട​​വി​​ലെ തോ​​ടി​​നു പു​​തി​​യ​​താ​​യി നി​​ർ​​മി​​ച്ച സം​​ര​​ക്ഷ​​ണ ഭി​​ത്തി​​യു​​ടെ പ​​ണി​​ക​​ൾ പൂ​​ർ​​ത്തി​​യാ​​യി. വാ​​ഹ​​ന​​യാ​​ത്ര​​ക്കാ​​രു​​ടെ​​യും കാ​​ൽ​​ന​​ട യാ​​ത്ര​​ക്കാ​​രു​​ടെ​​യും പേ​​ടി​​സ്വ​​പ്ന​​മാ​​യി​​രു​​ന്ന ച​​ന്ത​​ക്ക​​ട​​വി​​ൽ തോ​​ടി​​ന് സം​​ര​​ക്ഷ​​ണ ഭി​​ത്തി നി​​ർ​​മി​​ക്ക​​ണ​​മെ​​ന്ന നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യ​​ത്തി​​നു വ​​ർ​​ഷ​​ങ്ങ​​ളു​​ടെ പ​​ഴ​​ക്ക​​മു​​ണ്ട്.

തു​​ട​​ർ​​ന്ന് ന​​ഗ​​ര​​സ​​ഭാം​​ഗം ടി​​ന്‍റു ജി​​ൻ​​സ്, ന​​ഗ​​ര​​സ​​ഭ​​യു​​ടെ ഫ​​ണ്ടി​​ൽ​​നി​​ന്നും 13.5 ല​​ക്ഷം രൂ​​പ വ​​ക​​യി​​രു​​ത്തി​​യാ​​ണ് ഭി​​ത്തി​നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. ഇ​​തോ​​ടൊ​​പ്പം മാ​​ലി​​ന്യ​​ങ്ങ​​ൾ നി​​റ​​ഞ്ഞു നീ​​രൊ​​ഴു​​ക്ക് ത​​ട​​സ​​മാ​​യി കി​​ട​​ന്ന തോ​​ട് വൃ​​ത്തി​​യാ​​ക്കു​​ക​​യും ആ​​ഴം കൂ​​ട്ടു​​ക​​യും ചെ​​യ്തു. തോ​​ടി​​ന് സ​​മാ​​ന്ത​​ര​​മാ​​യി കി​​ട​​ന്ന റോ​​ഡ് എം​​എ​​ൽ​​എ ഫ​​ണ്ടി​​ൽ​​നി​​ന്നും 46 ല​​ക്ഷം രൂ​​പ ചെല​​വ​​ഴി​​ച്ച് നേ​​ര​​ത്തേ ടാ​​റിം​​ഗും ന​​ട​​ത്തി. നി​​ര​​വ​​ധി നെ​​ൽ ക​​ർ​​ഷ​​ക​​രു​​ടെ​​യും കു​​ടും​​ബ​​ങ്ങ​​ളു​​ടെ​​യും ആ​​ശ്ര​​യ​​മാ​​യി​​രു​​ന്ന റോ​​ഡി​​ന്‍റെ ശോ​​ച്യാ​​വ​​സ്ഥ​​യെ​​ത്തു​​ട​​ർ​​ന്ന് നി​​ര​​വ​​ധി അ​​പ​​ക​​ട​​ങ്ങ​​ളും ഇ​​വി​​ടെ ന​​ട​​ന്നി​​രു​​ന്നു.

ചി​​ങ്ങ​​വ​​ന​​ത്ത് എം​​സി​ റോ​​ഡി​​ൽ​​നി​​ന്നു മ​​ദ്യ​​വി​​ൽ​​പ​​നശാ​​ല​​ ഈ ​​റോ​​ഡി​​ലേ​​ക്കു മാ​​റ്റി സ്ഥാ​​പി​​ച്ച​​തി​​നെ​തു​​ട​​ർ​​ന്നു വാ​​ഹ​​ന ഗ​​താ​​ഗ​​തം കൂ​​ടി​​യ​​തോ​​ടെ ഏ​​തു​​നി​​മി​​ഷ​​വും അ​​പ​​ക​​ടം ഉ​​ണ്ടാ​​കാ​​വു​​ന്ന സ്ഥി​​തി​​യി​​ലു​​മാ​​യി​​രു​​ന്നു. ചി​​ങ്ങ​​വ​​നം ജം​​ഗ്ഷ​​നി​​ൽ​​നി​​ന്നും ച​​ന്ത​​ക്ക​​ട​​വി​​ലേ​​ക്കു വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കു ക​​ട​​വി​​ൽ റോ​​ഡ് ര​​ണ്ടാ​​യി തി​​രി​​യു​​ന്ന ഭാ​​ഗ​​ത്ത് തോ​​ട്ടി​​ലേ​​ക്കു വീ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​കാ​​തെ ഇ​​നി സ​​ഞ്ച​​രി​​ക്കാ​​മെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു.