സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്കു ഗുരുതര പരിക്ക്
12:09 AM Nov 01, 2018 | Deepika.com
കോട്ടയം: നഗരമധ്യത്തിൽ സ്വകാര്യ ബസ് ഇടിച്ചു വീട്ടമ്മയ്ക്കു ഗുരുതര പരിക്ക്. വടവാതൂർ പുത്തൻപറന്പിൽ ലിസി തോമസി (46)നാണു പരിക്കേറ്റത്. ഇന്നലെ വൈകുന്നേരം 4.30നു വൈഡബ്ല്യുസിഎയ്ക്കു സമീപമാണ് അപകടം. റോഡ് കുറുകെ കടക്കാൻ ശ്രമിച്ച വീട്ടമ്മയെ കോട്ടയം - ചങ്ങനാശേരി റൂട്ടിൽ സർവീസ് നടത്തുന്ന തണ്ടപ്പാറ ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കു പരുക്കേറ്റ ലിസി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വെസ്റ്റ് പോലീസ് കേസെടുത്തു.