ദ​​ർ​​ശ​​ന ഫി​​ലിം സൊ​​സൈ​​റ്റി​യി​ൽ ച​​ല​​ച്ചി​​ത്രോ​​ത്സ​​വം

12:09 AM Nov 01, 2018 | Deepika.com
കോ​​ട്ട​​യം: കേ​​ര​​ള​​പ്പി​​റ​​വി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ദ​​ർ​​ശ​​ന ഫി​​ലിം സൊ​​സൈ​​റ്റി ഇ​​ന്നു മു​​ത​​ൽ അ​​ഞ്ചു വ​​രെ മ​​ല​​യാ​​ള സി​​നി​​മ​​യി​​ലെ മാ​​സ്റ്റ​​ർ സം​​വി​​ധാ​​യ​​ക​​രു​​ടെ മു​​ഖ്യ​​സി​​നി​​മ​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന ച​​ല​​ച്ചി​​ത്രോ​​ത്സ​​വം സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു.

അ​​ടൂ​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ (കൊ​​ടി​​യേ​​റ്റം), ഷാ​​ജി എ​​ൻ. ക​​രു​​ണ്‍ (വാ​​ന​​പ്ര​​സ്ഥം), അ​​ര​​വി​​ന്ദ​​ൻ (വാ​​സ്തു​​ഹാ​​ര), ഭ​​ര​​ത​​ൻ (വൈ​​ശാ​​ലി), പ​​ത്മ​​രാ​​ജ​​ൻ (പെ​​രു​​വ​​ഴി​​യ​​ന്പ​​ലം) എ​​ന്നി​​വ​​യാ​​ണു മാ​​സ്റ്റ​​ർ ക്രി​​യേ​​ഷ​​ൻ സീ​​രീ​​സ് ഒ​​ന്നി​​ൽ വി​​ഭാ​​ഗ​​ത്തി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ന്ന​​ത്.

ച​​ല​​ച്ചി​​ത്രോ​​ത്സ​​വം സി​​നി​​മ സം​​വി​​ധാ​​യ​​ക​​ൻ ജ​​യ​​രാ​​ജ് ഇ​​ന്നു വൈ​​കു​​ന്നേ​​രം 4.30ന് ​​ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തു​​ട​​ർ​​ന്ന് ജ​​യ​​രാ​​ജ് സം​​വി​​ധാ​​നം ചെ​​യ്ത വെ​​ള​​ള​​പ്പൊ​​ക്ക​​ത്തി​​ൽ എ​​ന്ന ഹ്ര​​സ്വ​​ചി​​ത്രം പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും. 5.30ന് ​​സി​​നി​​മ കൊ​​ടി​​യേ​​റ്റം. ജ​​യ​​രാ​​ജ്, എ. ​​ച​​ന്ദ്ര​​ശേ​​ഖ​​ർ, പി.​​ആ​​ർ. ഹ​​രി​​ലാ​​ൽ, ജോ​​യി തോ​​മ​​സ്, ജോ​​ഷി മാ​​ത്യു എ​​ന്നി​​വ​​ർ സം​​വി​​ധാ​​യ​​ക​​രെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തും. ദി​​വ​​സ​​വും 5.30നു ​​പ്ര​​ദ​​ർ​​ശ​​നം ആ​​രം​​ഭി​​ക്കും.