തൃക്കൊടിത്താനം: ദീപിക ഫ്രണ്ട്സ് ക്ലബ് തൃക്കൊടിത്താനം മേഖല സമിതിയുടെയും ചങ്ങനാശേരി അതിരൂപതാ ആത്മതാ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് വിബിയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കും ലഹരി വിമുക്ത ബോധവത്കരണ സെമിനാർ നടത്തും. പ്രസിഡന്റ് ജോഷി കൊല്ലാപുരം അധ്യക്ഷത വഹിക്കും.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ന്യൂമാൻ ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ ഹെഡ്മിസ്ട്രസ് കെ ജി. മായാദേവി, മാനേജർ ജീ. നീലകണ്ഠൻ പോറ്റി, പിറ്റിഎ പ്രസിഡന്റ് ബാബു പി.റ്റി, ദീപിക ഫ്രണ്ട്സ് ക്ലബ് മേഖല ട്രഷറർ ജോസഫ് പി തോമസ്, യൂണിറ്റ് പ്രസിഡന്റ് ബേബി എം കല്ലുപുരയ്ക്കൽ, സെക്രട്ടറി ജോസഫ് തോമസ് വാണിയപ്പുരയ്ക്കൽ എന്നിവർ പ്രസംഗിക്കും. ആത്മതാകേന്ദ്രം കോ ഓർഡിനേറ്റർ റ്റി. എം മാത്യൂ സെമിനാർ നയിക്കും
ബോധവത്കരണ സെമിനാർ നാളെ
11:42 PM Oct 31, 2018 | Deepika.com