സ​​ർ​​ഗ​​ക്ഷേ​​ത്ര-​​സൂ​​ര്യ ഡാ​​ൻ​​സ് ഫെ​​സ്റ്റ് ഇ​​ന്നാ​​രം​​ഭി​​ക്കും

11:40 PM Oct 31, 2018 | Deepika.com
ച​​ങ്ങ​​നാ​​ശേ​​രി: വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള സി​​നി​​മാ​​താ​​ര​​ങ്ങ​​ട​​ക്ക​​മു​​ള്ള ക​​ലാ​​കാ​​രി​​ക​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന സ​​ർ​​ഗ​​ക്ഷേ​​ത്ര-​​സൂ​​ര്യ-​​ജ​​ന​​പ്രി​​യ ഡാ​​ൻ​​സ് ഫെ​​സ്റ്റ് ചെ​​ത്തി​​പ്പു​​ഴ​​യി​​ലെ ക്രി​​സ്തു​​ജ്യോ​​തി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലെ ബാ​​ല​​ഭാ​​സ്ക​​ർ ന​​ഗ​​റി​​ൽ ഇ​​ന്നു മു​​ത​​ൽ പ​​ത്തു​​വ​​രെ തീ​​യ​​തി​​ക​​ളി​​ൽ ന​​ട​​ക്കും. ഫെ​​സ്റ്റി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് വൈ​​കു​​ന്നേ​​രം ആ​​റി​​ന് ദി​​വ്യ ഉ​​ണ്ണി നി​​ർ​​വ​​ഹി​​ക്കും. തു​​ട​​ർ​​ന്ന് ദി​​വ്യ ഉ​​ണ്ണി​​യു​​ടെ ഭ​​ര​​ത​​നാ​​ട്യം അ​​ര​​ങ്ങേ​​റും. ര​​ണ്ടു​​മു​​ത​​ൽ ഡ​​ൽ​​ഹി​​യി​​ൽ നി​​ന്നു​​ള്ള ദ​​ക്ഷി​​ണ വൈ​​ദ്യ​​നാ​​ഥ​​ന്‍റെ ഭ​​ര​​ത​​നാ​​ട്യം ഉ​​ണ്ടാ​​യി​​രി​​ക്കും. മൂ​​ന്നി​​ന് ക​​ർ​​ണാ​​ട​​ക സി​​നി​​മാ താ​​ര​​മാ​​യ പ്ര​​തീ​​ക്ഷ കാ​​ശി​​യു​​ടെ കു​​ച്ചി​​പ്പു​​ടി അ​​ര​​ങ്ങേ​​റും. ഒ​​ഡീ​​സി നൃ​​ത്ത​​രം​​ഗ​​ത്ത് പ്ര​​ശ​​സ്ത​​യാ​​യ മ​​ല​​യാ​​ളി​​യും ബം​​ഗ​​ലു​​രു കേ​​ന്ദ്ര​​മാ​​ക്കി പ്ര​​വ​​ർ​​ത്തി​​ക്കു​​യും ചെ​​യ്യു​​ന്ന അ​​ഭ​​യ ല​​ക്ഷ്മി​​യു​​ടെ നൃ​​ത്താ​​വി​​ഷ്കാ​​രം നാ​​ലി​​നും ത​​മി​​ഴ്നാ​​ട്ടി​​ൽ നി​​ന്നു​​ള്ള ശ്വേ​​താ​​പ്ര​​ച​​ന്ദി​​ന്‍റെ ഭ​​ര​​ത​​നാ​​ട്യം അ​​ഞ്ചി​​നും ന​​ട​​ക്കും.

ദീ​​പാ​​വ​​ലി​​ദി​​ന​​മാ​​യ ആ​​റി​​ന് ശ്രീ​​ല​​ക്ഷ്മി ഗോ​​വ​​ർ​​ധ​​ന്‍റെ കു​​ച്ചി​​പ്പു​​ടി അ​​ര​​ങ്ങേ​​റും. ഏ​​ഴി​​ന് മ​​ല​​യാ​​ള സി​​നി​​മാ​​താ​​ര​​മാ​​യ ഉ​​ത്ത​​ര ഉ​​ണ്ണി ഭ​​ര​​ത​​നാ​​ട്യ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തും. എ​​ട്ടി​​ന് ക​​ഥ​​ക് നൃ​​ത്ത​​രം​​ഗ​​ത്തെ കു​​ല​​പ​​തി​​യാ​​യ ഡ​​ൽ​​ഹി​​യി​​ൽ നി​​ന്നു​​ള്ള ദീ​​പ്തി ഗു​​പ്ത അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ക​​ലാ​​രൂ​​പം ഡാ​​ൻ​​സ് ഫെ​​സ്റ്റി​​ന്‍റെ പ്ര​​ധാ​​ന ശ്ര​​ദ്ധാ കേ​​ന്ദ്ര​​മാ​​ണ്. തെ​​ലു​​ങ്ക് ന​​ടി റെ​​ഡ്ഡി ല​​ക്ഷ്മി​​യു​​ടെ കു​​ച്ചി​​പ്പു​​ടി​​യാ​​ണ് ഒ​​ന്പ​​തി​​ലെ പ​​രി​​പാ​​ടി. സ​​മാ​​പ​​ന ദി​​വ​​സ​​മാ​​യ പ​​ത്തി​​ന് ചെ​​ന്നൈ​​യി​​ൽ നി​​ന്നു​​ള്ള ലാ​​വ​​ണ്യ ആ​​ന​​ന്ദി​​ന്‍റെ ഭ​​ര​​ത​​നാ​​ട്യം ന​​ട​​ക്കും. സൂ​​ര്യ​​കൃ​​ഷ്ണ​​മൂ​​ർ​​ത്തി​​യു​​ടെ ക​​ലാ​​സം​​വി​​ധാ​​ന​​ത്തി​​ൽ എ​​ല്ലാ ദി​​വ​​സ​​വും 6.30 മു​​ത​​ൽ 8.30 വ​​രെ​​യാ​​ണ് പ്രോ​​ഗ്രാം.