ഭാ​​ഗ​​വ​​ത സ​​പ്താ​​ഹ​​യ​​ജ്ഞം

11:40 PM Oct 31, 2018 | Deepika.com
വാ​​ഴ​​പ്പ​​ള്ളി:​​തി​​രു​​വെ​​ങ്കി​​ട​​പു​​രം മ​​ഹാ​​വി​​ഷ്ണു​ ക്ഷേ​​ത്ര​​ത്തി​​ലെ ഭാ​​ഗ​​വ​​ത സ​​പ്താ​​ഹ​​യ​​ജ്ഞം നാ​​ലു​​മു​​ത​​ൽ 11 വ​​രെ ന​​ട​​ക്കും.​ തി​​രു​​ന​​ക്ക​​ര മ​​ധു​​സൂ​​ദ​​ന​​വാ​​ര്യ​​രാ​​ണ് യ​​ജ്ഞാ​​ചാ​​ര്യ​​ൻ. നാ​​ലി​​ന് വൈ​​കു​​ന്നേ​​രം 4.30 ന് ​​ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​ന​​ത്തി​​ൽ എ​​ൻ.​​എ​​സ്.​​എ​​സ്. ത​​ന്ത്ര​​വി​​ദ്യാ​​പീ​​ഠം മു​​ൻ ഡ​​യ​​റ​​ക്ട​​ർ ഗോ​​പാ​​ല​​കൃ​​ഷ്ണ​ വൈ​​ദി​​ക് യ​​ജ്ഞ​​വേ​​ദി​​യി​​ൽ നി​​ല​​വി​​ള​​ക്ക് തെ​​ളി​​ക്കും. അ​​ഞ്ചു​ മു​​ത​​ൽ 10 വ​​രെ എ​​ല്ലാ ദി​​വ​​സ​​വും യ​​ജ്ഞ​​വേ​​ദി​​യി​​ൽ ഭാ​​ഗ​​വ​​ത​​പാ​​രാ​​യ​​ണം, അ​​ന്ന​​ദാ​​നം, പ്ര​​ഭാ​​ഷ​​ണം,സാ​​മൂ​​ഹ്യാ​​രാ​​ധ​​ന എ​​ന്നി​​വ​​യു​​ണ്ടാ​​കും. 11 ന് ​​രാ​​വി​​ലെ 10.20 ന് ​​അ​​വ​​ഭൃ​​ഥ​​സ്നാ​​ന​​ഘോ​​ഷ​​യാ​​ത്ര. ഉ​​ച്ച​​യ്ക്ക് ഒ​​ന്നി​​ന് മ​​ഹാ​​പ്ര​​സാ​​ദ​​മൂ​​ട്ട്. എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന പ​​രി​​പാ​​ടി​​ക​​ൾ.

മോ​​ർ​​ക്കു​​ള​​ങ്ങ​​ര: കേ​​ര​​ള വ​​ണി​​ക വൈ​​ശ്യ​​സം​​ഘം മോ​​ർ​​കു​​ള​​ങ്ങ​​ര അ​​മ്മ​​ൻ​​കോ​​വി​​ലി​​ലെ ഭാ​​ഗ​​വ​​ത സ​​പ്താ​​ഹ​​യ​​ജ്ഞം ന​​വം​​ബ​​ർ അ​​ഞ്ചു​​മു​​ത​​ൽ 11 വ​​രെ ന​​ട​​ക്കും. മാ​​വേ​​ലി​​ക്ക​​ര സു​​ശീ​​ൽ​​ജി​​യാ​​ണ് യ​​ജ്ഞാ​​ചാ​​ര്യ​​ൻ. നാ​​ലി​​ന് വൈ​​കു​​ന്നേ​​രം നാ​​ലി​​ന് തി​​രു​​വ​​ല്ല ശ്രീ​​രാ​​മ​​കൃ​​ഷ്ണാ​​ശ്ര​​മ​​ത്തി​​ലെ സ്വാ​​മി വീ​​ത​​സ് പൃ​​ഹാ​​ന​​ന്ദ​​ജി മ​​ഹാ​​രാ​​ജ് നി​​ല​​വി​​ള​​ക്ക് തെ​​ളി​​ക്കും. കെ.​​വി.​​വി.​​എ​​സ്. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് റോ​​സ്ച​​ന്ദ്ര​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അ​​ഞ്ചു​​മു​​ത​​ൽ പ​​ത്ത് വ​​രെ എ​​ല്ലാ​​ദി​​വ​​സ​​ങ്ങ​​ളി​​ലും രാ​​വി​​ലെ ഏ​​ഴി​​ന് സ​​മൂ​​ഹ​​പ്രാ​​ർ​​ത്ഥ​​ന,എ​​ട്ടി​​ന് ഭാ​​ഗ​​വ​​ത​​പാ​​രാ​​യ​​ണം. 12ന് ​​പ്ര​​ഭാ​​ഷ​​ണം.​​ഒ​​ന്നി​​ന് അ​​ന്ന​​ദാ​​നം. വൈ​​കു​​ന്നേ​​രം 6.30ന് ​​സ​​മൂ​​ഹാ​​രാ​​ധ​​ന എ​​ന്നി​​വ​​യു​​ണ്ടാ​​കും. 11ന് ​​രാ​​വി​​ലെ പ​​ത്തി​​ന് സാ​​യൂ​​ജ്യ​​പൂ​​ജ.12 ന് ​​അ​​വ​​ഭൃ​​ഥ​​സ്നാ​​ന​​ഘോ​​ഷ​​യാ​​ത്ര. ര​​ണ്ടി​​ന് മ​​ഹാ​​പ്ര​​സാ​​ദ​​മൂ​​ട്ട്.