ചങ്ങനാശേരി: സമൂഹത്തിൽ അവഗണിക്കപ്പെട്ടുകിടക്കുന്നവർക്ക് ആശ്വാസം നൽകുന്നതിൽ റോട്ടറി പ്രസ്ഥാനം എന്നും മുൻപന്തിയിലാണെന്ന് സി.എഫ്. തോമസ് എംഎൽഎ. ഗ്രേറ്റർ ചങ്ങനാശേരി റോട്ടറി ക്ലബ്ബിന്റെ അന്നദാനം മഹാദാനം പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിശപ്പുരഹിത കേരളത്തിന് വേണ്ടി റോട്ടറി ഡിസ്ട്രിക്ട് 3211 ആരംഭിച്ച അന്നദാനം മഹാദാനം പദ്ധതിയുടെ ഭാഗമായി നഗര പരിധിയിലെ വിശക്കുന്നവർക്ക് സൗജന്യമായി ഗ്രേറ്റർറോട്ടറി ക്ലബ്ബ് എല്ലാ ദിവസവും സൗജന്യമായി ഭക്ഷണം നൽകും. ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡിലുള്ള നല്ലൂർ പെയിന്റ് കടയിൽ നിന്നും ആവശ്യക്കാർക്ക് ഭക്ഷണകൂപ്പണ് സൗജന്യമായി ലഭിക്കും.
പെരുന്ന ബസ് സ്റ്റാൻഡ് പരിസരത്ത് ചേർന്ന സമ്മേളനത്തിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് രമേഷ്കുമാർ അധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ, റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ ഇ.കെ. ലൂക്ക്, സ്കറിയാ ജോസ് കാട്ടൂർ,നഗരസഭാംഗങ്ങളായ പി.എ. നസീർ,അനിൽകുമാർ,ചങ്ങനാശേരി ജംഗ്ഷൻ ചീഫ് അഡ്മിൻ വിനോദ് പണിക്കർ, പി.എസ്. ശ്രീധരൻ, ജഗൻമോഹൻ, കെ.വി. ഹരികുമാർ, ചന്ദ്രശേഖരവാര്യർ, കണ്ണൻ .എസ്. പ്രസാദ്, ജി. ബിനോദ്, ബെന്നി ജോർജ് എന്നിവർ പ്രസംഗിച്ചു.
വിശപ്പടക്കാൻ അന്നദാനം മഹാദാനം പദ്ധതിയുമായി ഗ്രേറ്റർ റോട്ടറി ക്ലബ്
11:40 PM Oct 31, 2018 | Deepika.com