ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​രെ അ​​ക്ര​​മി​​ച്ച അ​​ഞ്ച് പേ​​ർ പി​​ടി​​യി​​ൽ

11:40 PM Oct 31, 2018 | Deepika.com
അ​​തി​​ര​​ന്പു​​ഴ: കാ​​ട്ടാ​​ത്തി ഭാ​​ഗ​​ങ്ങ​​ളി​​ൽ ക​​ഞ്ചാ​​വ് വി​​ൽ​​പ​​ന​​യും ഉ​​പ​​യോ​​ഗ​​വും ചോ​​ദ്യം ചെ​​യ്ത ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​രെ അ​​ക്ര​​മി​​ച്ചു പ​​രി​​ക്കേ​​ൽ​​പി​​ച്ച കേ​​സി​​ൽ അ​​ഞ്ച് പേ​​ർ പി​​ടി​​യി​​ൽ.

അ​​തി​​ര​​ന്പു​​ഴ കാ​​ട്ടാ​​ത്തി പ​​ള്ളി​​ക്കി​​ഴ​​ക്കേ​​തി​​ൽ ജി​​തി​​ൻ ജ​​യിം​​സ്(20), ക​​ണ​​ക്കാ​​രി ചാ​​ത്ത​​ൻ​​മ​​ല കു​​ഴി​​വേ​​ലി​​ൽ രാ​​ഹു​​ൽ രാ​​ജ്(18), ക​​ണ​​ക്കാ​​രി വെ​​ള്ളി​​ക്ക​​ര ചു​​മ​​ട്താ​​ങ്ങി​​യി​​ൽ വി​​ഷ്ണു രാ​​ഘ​​വ​​ൻ(23), അ​​തി​​ര​​ന്പു​​ഴ മാ​​ലേ​​പ​​റ​​ന്പി​​ൽ വ​​ലി​​യ​​ത​​ട​​ത്തി​​ൽ ഡെ​​ൽ​​വി​​ൻ ജോ​​സ​​ഫ്(22), അ​​തി​​ര​​ന്പു​​ഴ കാ​​ട്ടാ​​ത്തി നി​​ര​​പ്പേ​​ൽ രാ​​ഹു​​ൽ രാ​​ജ്(20) എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ന​​ലെ ഏ​​റ്റു​​മാ​​നൂ​​രി​​ൽ പോ​​ലീ​​സ് പി​​ടി​​യി​​ലാ​​യ​​ത്. ഇ​​വ​​ർ പ്ര​​ദേ​​ശ​​ത്ത് സ്ഥി​​ര​​മാ​​യി ക​​ഞ്ചാ​​വ് ക​​ച്ച​​വ​​ടം ന​​ട​​ത്തി​​വ​​രു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

പ്ര​​ദേ​​ശ​​ത്തെ സ്കൂ​​ൾ കു​​ട്ടി​​ക​​ൾ അ​​ട​​ക്ക​​മു​​ള്ള​​വ​​ർ​​ക്ക് ഇ​​വ​​ർ സ്ഥി​​ര​​മാ​​യി ക​​ഞ്ചാ​​വ് വി​​ൽ​​പ്പ​​ന ന​​ട​​ത്തി വ​​രു​​ക​​യാ​​യി​​രു​​ന്നു. ക​​ഞ്ചാ​​വ് മാ​​ഫി​​യ​​യു​​ടെ അ​​ക്ര​​മ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ ബി​​ബി​​ൻ, ജോ​​ബി​​ൻ, അ​​നീ​​ഷ് എ​​ന്നി​​വ​​ർ ചി​​കി​​ത്സ​​യി​​ലാ​​ണ്.