വൈക്കം: നായർ സർവീസ് സൊസൈറ്റിയുടെ 104-ാമത് പതാക ദിനം താലൂക്ക് എൻഎസ്എസ് യൂണിയന്റെയും 97 കരയോഗങ്ങളുടെയും നേതൃത്വത്തിൽ ആചരിച്ചു. താലൂക്ക് ആസ്ഥാനത്ത് മന്നത്ത് ആചാര്യന്റെ ചിത്രം വച്ച് ദീപം തെളിയിച്ചു പുഷ്പാർച്ചന നടത്തിയശേഷം യൂണിയൻ പ്രസിഡന്റ് ഡോ. സി.ആർ. വിനോദ് കുമാർ പതാക ഉയർത്തി.
തുടർന്നു പ്രതിജ്ഞ പുതുക്കി. വൈസ്പ്രസിഡന്റ് എസ്. മധു, യൂണിയൻ സെക്രട്ടറി കെ.വി. വേണുഗോപാൽ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എൻ.ജി. ബാലചന്ദ്രൻ, എം.എസ്.എസ്.എസ്. പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. താലൂക്കിലെ 97 കരയോഗങ്ങളിലും പതാകദിനം ആചരിച്ചു. മന്നത്തു പത്മനാഭന്റെ ചിത്രം അലങ്കരിച്ചു വച്ച് പുഷ്പാർച്ചന നടത്തി. ഓരോ കരയോഗങ്ങളിലും കരയോഗം പ്രസിഡന്റുമാർ പതാക ഉയർത്തി പ്രതിജ്ഞ എടുത്തു.
പതാക ദിനം ആചരിച്ചു
11:13 PM Oct 31, 2018 | Deepika.com