കൊടിതോരണങ്ങൾ എടുത്തു മാറ്റിയതായി പരാതി
11:13 PM Oct 31, 2018 | Deepika.com
തലയോലപ്പറന്പ്: മറവൻതുരുത്ത് പഞ്ചായത്ത് ജംഗ്ഷനുസമീപത്തുള്ള എൻഎസ്എസ് ഓഫീസ് വളപ്പിൽ നാമജപത്തോടനുബന്ധിച്ചു കെട്ടിയിരുന്ന കൊടിതോരണങ്ങൾ എടുത്തു മാറ്റിയതായി പരാതി. ഇന്നുരാവിലെ പതാക ഉയർത്തി നാമജപം നടത്താനായി ഇന്നലെ രാത്രി എട്ടിനു പ്രവർത്തകർ കൊടിതോരണങ്ങൾ ഉയർത്തിയിരുന്നു. ഇന്നു രാവിലെ കരയോഗം ഭാരവാഹികൾ എത്തിയപ്പോഴാണു കൊടിതോരണങ്ങൾ എടുത്തു മാറ്റിയത് ശ്രദ്ധയിൽപ്പെട്ടത്. തലയോലപ്പറന്പ് പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നു.