വ്യാ​​ജ ലോ​​ട്ട​​റി ടി​​ക്ക​​റ്റ് : യു​​വാ​​വി​​ന്‍റെ വീ​​ട്ടി​​ൽ നി​​ന്നും പ്രി​​ന്‍റ​​റും ലാ​​പ്പ്ടോ​​പ്പും പി​​ടി​​ച്ചെ​​ടു​​ത്തു

11:13 PM Oct 31, 2018 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: വ്യാ​​ജ ലോ​​ട്ട​​റി ടി​​ക്ക​​റ്റ് ന​​ൽ​​കി ഏ​​ജ​​ന്‍റി​​ന്‍റെ പ​​ക്ക​​ൽ നി​​ന്ന് പ​​ണം ത​​ട്ടി​​യ കേ​​സി​​ൽ പി​​ടി​​യി​​ലാ​​യ യു​​വാ​​വി​​ന്‍റെ വീ​​ട്ടി​​ൽ നി​​ന്നും പ്രി​​ന്‍റ​​റും ലാ​​പ്പ്ടോ​​പ്പും പി​​ടി​​ച്ചെ​​ടു​​ത്തു. കോ​​ട്ട​​യം ഗാ​​ന്ധി​​ന​​ഗ​​ർ സ്വ​​ദേ​​ശി ര​​മേ​​ശ് (32) ആ​​ണ് കേ​​സി​​ൽ ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. ഗാ​​ന്ധി​​ന​​ഗ​​റി​​ലെ ഇ​​യാ​​ളു​​ടെ ത​​റ​​വാ​​ട്ടു​​വീ​​ട്ടി​​ൽ നി​​ന്നാ​​ണ് വ്യാ​​ജ​​ടി​​ക്ക​​റ്റു​​ക​​ൾ ഉ​​ണ്ടാ​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ച്ചി​​രു​​ന്ന ലാ​​പ്പ്ടോ​​പ്പും പ്രി​​ന്‍റ​​റും പി​​ടി​​ച്ചെ​​ടു​​ത്ത​​തെ​​ന്ന് എ​​സ്ഐ കെ.​​എ​​സ്. ശ്യാം ​​പ​​റ​​ഞ്ഞു.

കേ​​ര​​ളാ ഭാ​​ഗ്യ​​ക്കു​​റി​​യു​​ടെ സ്ത്രീ​​ശ​​ക്തി ലോ​​ട്ട​​റി​​യു​​ടെ 500 രൂ​​പ സ​​മ്മാ​​ന​​മു​​ള്ള മൂ​​ന്ന് വ്യാ​​ജ ടി​​ക്ക​​റ്റു​​ക​​ൾ ന​​ൽ​​കി ര​​മേ​​ശ് ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ ന​​ട​​ത്തി​​യ ത​​ട്ടി​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാ​​ണ് വീ​​ട്ടി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ​​ത്. ര​​മേ​​ശി​​നെ ഇ​​ന്ന​​ലെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.

ര​​ണ്ടാ​​ഴ്ച മു​​ന്പാ​​ണ് കേ​​സി​​നാ​​സ്പ​​ദ​​മാ​​യ സം​​ഭ​​വം ന​​ട​​ന്ന​​ത്. ക​​ടു​​ത്തു​​രു​​ത്തി ഐ​​ടി​​സി ജം​​ഗ്ഷ​​നി​​ൽ ലോ​​ട്ട​​റി ക​​ച്ച​​വ​​ടം ന​​ട​​ത്തു​​ന്ന പൂ​​ഴി​​ക്കോ​​ൽ പ്ലാം​​പ​​റ​​ന്പി​​ൽ ഗോ​​പാ​​ല​​കൃ​​ഷ്ണ​​നാ​​ണ് ത​​ട്ടി​​പ്പി​​നി​​ര​​യാ​​യ​​ത്.

സ​​മ്മാ​​നാ​​ർ​​ഹ​​മാ​​യ ടി​​ക്ക​​റ്റെ​​ന്ന നി​​ല​​യി​​ൽ ന​​ൽ​​കി​​യ മൂ​​ന്ന് വ്യാ​​ജ ലോ​​ട്ട​​റി​​ക​​ൾ​​ക്കു​​മാ​​യി ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ 1500 രൂ​​പ ന​​ൽ​​കി. ഈ ​​ടി​​ക്ക​​റ്റു​​മാ​​യി കോ​​ട്ട​​യ​​ത്തെ ലോ​​ട്ട​​റി ഓ​​ഫീ​​സി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് സ​​മ്മാ​​നാ​​ർ​​ഹ​​മെ​​ന്ന് പ​​റ​​ഞ്ഞ് ന​​ൽ​​കി​​യ ടി​​ക്ക​​റ്റ് വ്യാ​​ജ​​മാ​​ണെ​​ന്ന് ഗോ​​പാ​​ല​​കൃ​​ഷ്ണ​​ൻ അ​​റി​​യു​​ന്ന​​ത്. തു​​ട​​ർ​​ന്ന് ഇ​​യാ​​ൾ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു.