മലന്പുഴ ഉദ്യാനത്തെ ഇന്ന് മാലിന്യമുക്തമായി പ്രഖ്യാപിക്കും
11:02 PM Oct 31, 2018 | Deepika.com
മലന്പുഴ: ജില്ലയെ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, ടൂറിസം, ആരോഗ്യം, ജലസേചനം എന്നീ വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ക്ലീൻ ഗ്രീൻ പാലക്കാട് പദ്ധതിയുടെ ഭാഗമായി മലന്പുഴ ഉദ്യാനത്തിൽ ആരംഭിച്ച ശുചീകരണ പ്രവൃത്തികൾ മലന്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മലന്പുഴ ഐടിഐയിലെ ഇരുനൂറിലധികം എൻ.എസ്.എസ്. വൊളന്റിയർമാർ ’ഫ്രീഡം ഫ്രം വേസ്റ്റ്’ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. ഇന്ന്് മലന്പുഴ ഉദ്യാനത്തെ മാലിന്യമുക്തമായി പ്രഖ്യാപിക്കും.