പ്ര​ള​യാ​ന​ന്ത​ര പു​ന​ർ നി​ർ​മാ​ണം: മ​ല​ന്പു​ഴയു‌ടെ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു

11:02 PM Oct 31, 2018 | Deepika.com
പാലക്കാട് : പ്ര​ള​യാ​ന​ന്ത​ര പു​ന​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ല​ന്പു​ഴ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കേ​ണ്ട മു​ഴു​വ​ൻ നി​ർ​മാ​ണ​പ​ദ്ധ​തി​ക​ളു​ടെ​യും വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഞ്ചി​നീ​യ​ർ സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ച്ചു. ഭ​ര​ണ​പ​രി​ഷ്ക്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും മ​ല​ന്പു​ഴ എം.​എ​ൽ.​എ​യു​മാ​യ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. എം.​എ​ൽ.​എ​യു​ടെ പ്ര​തി​നി​ധി അ​നി​ൽ​കു​മാ​ർ, ന​ബാ​ർ​ഡ് എ.​ജി.​എം. ര​മേ​ഷ് വേ​ണു​ഗോ​പാ​ൽ, മ​ല​ന്പു​ഴ എ .​ഡി.​എ. ല​ക്ഷ്മി, എം.​ജി.​എ​ൻ.​ആ​ർ.​ഇ.​ജി.​എ​സ്. ഉ​ദ്യോ​ഗ​സ്ഥ ല​തി​ക സം​സാ​രി​ച്ചു.