കോയന്പത്തൂർ: ട്രെയിനുകളിൽ പടക്കംകൊണ്ടു തടയുന്നതിനും കണ്ടുപിടിക്കുന്നതിനുമായി റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ പുതിയ ടീമിനെ നിയോഗിച്ചു. ദീപാവലി ആഘോഷിക്കാൻ സ്വന്തംഗ്രാമങ്ങളിലേക്ക് ട്രെയിനുകളിൽ പോകുന്നവർ മധുരം, വസ്ത്രം എന്നിവയ്ക്കൊപ്പം പടക്കങ്ങളും കൊണ്ടുപോകാറുണ്ട്.
എന്നാലിത് വൻഅപകടങ്ങൾ വഴിവയ്ക്കുമെന്നതിനാൽ പടക്കംട്രെയിനിൽ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. അതിനാൽ ദീപാവലിയോടനുബന്ധിച്ച് നാട്ടിലേക്കു പോകുന്നവരുടെ കൈവശം പടക്കമുണ്ടോയെന്ന് കണ്ടുപിടിക്കുന്നതിനായി റെയിൽവേ പോലീസ്, റെയിൽവേ സുരക്ഷാസേന എന്നിവരടങ്ങിയ സ്പെഷൽ സംഘത്തെ രൂപീകരിച്ചു. ഇവർ ട്രെയിനുകളിൽ പരിശോധന നടത്തി പടക്കം കൈവശം വച്ചിട്ടുള്ളവരെ പിടികൂടി പിഴ ഈടാക്കും. ഇവരുടെ നേതൃത്വത്തിൽ ട്രെയിനുകളിൽ പടക്കംകൊണ്ടുപോകുന്നതിനെതിരായി ബോധവത്കരണം നടത്തും.
ട്രെയിനിൽ പടക്കംകൊണ്ടു പോകുന്നതു കണ്ടെത്താൻ ടീമിനെ നിയോഗിച്ചു
10:59 PM Oct 31, 2018 | Deepika.com