കോട്ടയം: എംജി യൂണിവേഴ്സിറ്റി നിർമിച്ച ആദ്യ ചലച്ചിത്രം ’സമക്ഷ’ത്തിന്റെ റിലീസിംഗിനോടനുബന്ധിച്ച് വിദ്യാർഥികൾക്കായി ട്രെയിലർ ടു ടെയ്ൽ മത്സരം നടത്തുന്നു. യൂട്യൂബിലെ എംജിയു മീഡിയയിൽ അപ്ലോഡ് ചെയ്തിട്ടുള്ള സമക്ഷം സിനിമയുടെ ട്രെയിലർ കണ്ട് ഭാവനാത്മകമായി ചിത്രത്തിന്റെ കഥ മലയാളത്തിൽ എഴുതുന്നതാണ് മത്സരം.
സംസ്ഥാനത്തെ സർവകലാശാലകളിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 10,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് യഥാക്രമം 5000, 3000 രൂപ വീതവും പ്രശസ്തിപത്രവും ലഭിക്കും.
കഥ അഞ്ചുപുറത്തിൽ കവിയരുത്. ടൈപ്പ് ചെയ്തോ നല്ല കൈയക്ഷരത്തിലോ തയാറാക്കിയ കഥയുടെ പിഡിഎഫ് ഫോർമാറ്റ് വകുപ്പുമേധാവിയുടെ സാക്ഷ്യപത്രം സഹിതം jaivam@mgu.ac.in, ajuknarayanan@gmail.com എന്നീ ഇമെയിൽ വിലാസങ്ങളിൽ നവംബർ 20ന് വൈകുന്നേരം നാലിനകം നൽകണം. 9496119457.
"സമക്ഷം’ ട്രെയിലർ കണ്ട് സിനിമയുടെ കഥയെഴുതാം
10:52 PM Oct 31, 2018 | Deepika.com