സെന്റ് ഗിറ്റ്സിൽ കൾച്ചറൽ ഫെസ്റ്റിവൽ
10:52 PM Oct 31, 2018 | Deepika.com
കോട്ടയം: പാത്താമുട്ടം സെന്റ് ഗിറ്റ്സ് കോളജ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗവും കംപ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യയും സംയുക്തമായി നാളെയും ശനിയാഴ്ചയും ടെക്നോ കൾച്ചറൽ ഫെസ്റ്റിവൽ നടത്തും. കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ബിരുദ, ബിരുദാനന്തരവിദ്യാർഥികൾക്കാണ് സാങ്കേതിക കലാ-വിനോദ വിഭാഗങ്ങളിലുള്ള മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം. പത്രസമ്മേളനത്തിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗം മേധാവി ഡോ. കെ.എസ്. രാജേഷ്, ചീഫ് കോ ഓർഡിനേറ്റർ ഡോ. ലിയാ ജേക്കബ്,പിആർഒ വി.വി. ബാബു, അഖിൽ ജോണ്, ആർ. അഭിജിത് എന്നിവർ പങ്കെടുത്തു.