ഗ്രാ​മീ​ണ ക​ർ​ഷ​ക​വി​പ​ണി ഉ​ദ്ഘാ​ട​നം ഇ​ന്ന്

10:49 PM Oct 31, 2018 | Deepika.com
കൊ​ല്ല​പ്പ​ള്ളി: കൊ​ല്ല​പ്പ​ള്ളി ഫാ​ർ​മേ​ഴ്സ് ക്ല​ബ് ന​ബാ​ർ​ഡി​ന്‍റെ പി​ന്തു​ണ​യോ​ടെ ആ​രം​ഭി​ക്കു​ന്ന ഗ്രാ​മീ​ണ ക​ർ​ഷ​ക വി​പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് നാ​ലി​ന് കൊ​ല്ല​പ്പ​ള്ളി ക​ർ​ഷ​ക​ന​ഗ​റി​ൽ ന​ട​ക്കും. ന​ബാ​ർ​ഡ് കോ​ട്ട​യം ജി​ല്ലാ ഡെ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ കെ.​ബി. ദി​വ്യ ക​ർ​ഷ​ക വി​പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

നാ​ട്ടു​ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം ക​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ട്രീ​സ​മ്മ തോ​മ​സും നി​ർ​വ​ഹി​ക്കും. ക​ട​നാ​ട് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജെ​യ്സ​ണ്‍ പു​ത്ത​ൻ​ക​ണ്ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു മു​ത​ൽ മൂ​ന്നു വ​രെ ന​ട​ത്തു​ന്ന ചെ​റു​തേ​നീ​ച്ച വ​ള​ർ​ത്ത​ൽ സെ​മി​നാ​ർ ക​ട​നാ​ട് കൃ​ഷി ഓ​ഫീ​സ​ർ പി.​എം. അ​ജ്മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സി​ബി അ​ഗ​സ്റ്റിൻ ക്ലാ​സെ​ടു​ക്കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സാ​ന്പ​ത്തി​ക​സാ​ക്ഷ​ര​ത സെ​മി​നാ​ർ അ​നു​മോ​ൾ ന​യി​ക്കും. നീ​ലൂ​ർ സ​ഹ​ക​ര​ണ​ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മ​ത്ത​ച്ച​ൻ ഉ​റു​ന്പു​കാ​ട്ട്, മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​ബു കു​റ്റി​യാ​ത്ത്, കു​ര്യാ​ക്കോ​സ് ജോ​സ​ഫ്, ബേ​ബി ഉ​റു​ന്പു​കാ​ട്ട്, ടോം ​കോ​ഴി​ക്കോ​ട്ട്, ഷാ​ജ​ൻ പു​റ​പ്പു​ഴ, ബി​ജു കൊ​ല്ല​പ്പ​ള്ളി​യി​ൽ, ബെ​ന്നി ചൂ​ര​നാ​ട്ട്, കൊ​ല്ല​പ്പ​ള്ളി ഫാ​ർ​മേ​ഴ്സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് റോ​യി വെ​ള്ള​രി​ങ്ങാ​ട്ട്, റോ​ക്കി ഒ​റ്റ​പ്ലാ​ക്ക​ൽ, ഓ​മ​ന ക​ല്ലു​റു​ന്പി​ൽ, മാ​ത്യു പൂ​ത​ക്കു​ഴി​യി​ൽ, ജോ​ണി ഒ​റ്റ​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.