കി​സ്കോ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ന്

10:49 PM Oct 31, 2018 | Deepika.com
പാ​ലാ: കി​ഴ​ത​ടി​യൂ​ർ സ​ഹ​ക​ര​ണ​ബ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള​ള നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​ട്ട് 20 വ​ർ​ഷം പി​ന്നി​ട്ടു. ഇ​ന്നു രാ​വി​ലെ 9.15 ന് ​ന​ട​ക്കു​ന്ന വാ​ർ​ഷി​കാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ബി​നോ​യി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് സി. ​കാ​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഡോ. ​ജോ​സ് കു​രു​വി​ള, ഡോ. ​ജോ​ർ​ജ് എ​ഫ് മൂ​ല​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ച്ച നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളു​ടെ ഭാ​ഗ​മാ​യി കോ​ട്ട​യം ജി​ല്ല​യി​ലെ ആ​ദ്യ നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ കി​ഴ​ത​ടി​യൂ​ർ ബാ​ങ്കി​ന്‍റേ​താ​ണ്. ഇ​രു​പ​ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ 11.5 കോ​ടി രൂ​പ​യു​ടെ ഇ​ള​വു​ക​ളാ​ണ് ബാ​ങ്ക് ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത്. 15 ശ​ത​മാ​നം മു​ത​ൽ 70 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ലാ​ണ് ബാ​ങ്ക് അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദ, വെ​റ്ററി​ന​റി മ​രു​ന്നു​ക​ൾ വി​റ്റു​വ​രു​ന്ന​ത്. ഇ​രു​പ​താം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച് ഇ​ൻ​സു​ലി​ന് 20 ശ​ത​മാ​നം ഡി​സ്കൗ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.