മരങ്ങാട്ടുപിള്ളി: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കേരള പിറവി ദിനത്തോടനുബന്ധിച്ച് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന മലയാള ഭാഷാ ദിനാചരണം മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂളിന്റെയും സ്കൂൾ പിടിഎയുടെയും സഹകരണത്തോടെ നവംബർ രണ്ടിന് രാവിലെ പത്തിന് സെന്റ് തോമസ് ഹൈസ്കൂൾ ഹാളിൽ നടത്തും. അന്നേ ദിവസം മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എൽപി മുതൽ പ്ലസ് ടു വരെയുള്ള സ്കൂളുകളിലെ മലയാള അധ്യാപകരെ പങ്കെടുപ്പിച്ച് മലയാള അധ്യാപക സംഗമവും നടത്തും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബുവിന്റെ അധ്യക്ഷതയിൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ് ഉദ്ഘാടനം നിർവഹിക്കും. മാനേജർ ഫാ. ജോർജ് വഞ്ചിപ്പുരയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം നിർമല ദിവാകരൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലക്സ് കെ.കെ, വാർഡ് മെംബർ മാർട്ടിൻ അഗസ്റ്റിൻ, ഹെഡ്മിസ്ട്രസ് ആനിയമ്മ മാത്യു, പിടിഎ പ്രസിഡന്റ് ഷാജി കൊല്ലിത്തടം, അധ്യാപകരായ സിസ്റ്റർ സാലി ജേക്കബ്, ജോബി ടി.യു, ഷിനു പി തോമസ് എന്നിവർ പ്രസംഗിക്കും.
മലയാള ദിനാചരണവും മലയാള അധ്യാപക സംഗമവും
10:49 PM Oct 31, 2018 | Deepika.com