പാലാ: വിജിലൻസ് ബോധവത്കരണ വാരത്തോടനുബന്ധിച്ച് പാലാ ന്യൂ ഇന്ത്യ അഷ്വറൻസ് കന്പനിയുടെ ആഭിമുഖ്യത്തിൽ നാളെ വിജിലൻസ് ബോധവത്കരണ പരിപാടി നടത്തും. ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനിയറിംഗ് കോളജിൽ ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന സമ്മേളനത്തിൽ മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തും.
ന്യൂ ഇന്ത്യ അഷ്വറൻസ് വിജിലൻസ് ഓഫീസ് ഹരികുമാർ ചെല്ലി അധ്യക്ഷത വഹിക്കും. പാലാ നഗരസഭാധ്യക്ഷ പ്രഫ. സെലിൻ റോയി, സെന്റ് തോമസ് കോളജ് എൻഎസ്എസ് പ്രോഗ്രാം കോഓർഡിനേറ്റർ ഡോ. സിറിയക് ജോസ്, പാലാ പ്രസ് ക്ലബ് പ്രസിഡന്റ് ടി.എൻ. രാജൻ, ന്യൂ ഇന്ത്യ അഷ്വറൻസ് ഡിവിഷണൽ മാനേജർ മാത്യു എം. മാത്യു എന്നിവർ പ്രസംഗിക്കും.
വിജിലൻസ് ബോധവത്കരണ പരിപാടി
10:48 PM Oct 31, 2018 | Deepika.com