ബൈ​ക്ക് മോ​ഷ​ണം​പോ​യി

10:44 PM Oct 31, 2018 | Deepika.com
പൊ​ൻ​കു​ന്നം: രാ​ജേ​ന്ദ്ര​മൈ​താ​ന​ത്ത് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ​ണം പോ​യി. ചി​റ​ക്ക​ട​വ് കു​ള​വ​ട്ടം തോ​മ​സ്‌​കു​ട്ടി​യു​ടെ കെ​എ​ൽ 34-9789 ന​മ്പ​രി​ലു​ള്ള ഹീ​റോ ഹോ​ണ്ട ഗ്ലാ​മ​ർ ബൈ​ക്കാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മോ​ഷ​ണം പോ​യ​ത്. പു​ല​ർ​ച്ചെ തോ​മ​സ്കു​ട്ടി​യു​ടെ മ​ക​ൻ അ​ലോ​ക് മൈ​താ​ന​ത്ത് ബൈ​ക്ക് വെ​ച്ച​തി​നു ശേ​ഷം യാ​ത്ര പോ​യ​താ​യി​രു​ന്നു. വൈ​കു​ന്നേ​രം മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് ബൈ​ക്ക് ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. പൊ​ൻ​കു​ന്നം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​മീ​പ​ത്തെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

അ​ടു​ത്തി​ടെ പൊ​ൻ​കു​ന്നം, ചി​റ​ക്ക​ട​വ് മേ​ഖ​ല​യി​ൽ ബൈ​ക്കു​ക​ൾ മോ​ഷ​ണം പോ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. പെ​ട്രോ​ൾ തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ഏ​താ​നും ബൈ​ക്കു​ക​ൾ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ടി​മ​റ്റ​ത്തു നി​ന്ന് ത​ട്ടി​യെ​ടു​ത്ത ബൈ​ക്ക് പെ​ട്രോ​ൾ തീ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ചി​റ​ക്ക​ട​വ് മ​ണ​ക്കാ​ട്ടു ഭാ​ഗ​ത്ത് ഉ​പേ​ക്ഷി​ച്ചു. പി​ന്നീ​ട് ഇ​വി​ടെ ഒ​രു വീ​ട്ടി​ൽ നി​ന്നെ​ടു​ത്ത സൈ​ക്കി​ളി​ൽ മോ​ഷ്ടാ​വ് ര​ക്ഷ​പ്പെട്ടു. സൈ​ക്കി​ൾ പൊ​ൻ​കു​ന്ന​ത്ത് ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.