ശി​ശു​ദി​ന ആ​ഘോ​ഷം അ​റ​ക്കു​ളം ഉ​പ​വി​ദ്യാ​ഭ്യാ​സ ജി​ല്ലാ മ​ത്സ​രം നാ​ളെ

10:34 PM Oct 31, 2018 | Deepika.com
ചെ​റു​തോ​ണി: ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശി​ശു​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നാ​ളെ വാ​ഴ​ത്തോ​പ്പ് ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ അ​റ​ക്കു​ളം ഉ​പ​വി​ദ്യാ​ഭ്യാ​സ ജി​ല്ലാ മ​ത്സ​രം ന​ട​ക്കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ നാ​ളെ രാ​വി​ലെ 9.30-ന് ​പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ സാ​ക്ഷ്യ​പ​ത്ര​വു​മാ​യി സ്കൂ​ളി​ലെ​ത്ത​ണം.

അ​ങ്ക​ണ​വാ​ടി, എ​ൽ​പി, യു​പി, എ​ച്ച്എ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് പ്ര​ത്യേ​കം മ​ത്സ​ര​മു​ണ്ടാ​യി​രി​ക്കും. അ​ങ്ക​ണ​വാ​ടി വി​ഭാ​ഗ​ത്തി​ന് ചാ​ച്ചാ നെ​ഹ്റു മ​ത്സ​രം, പു​ഞ്ചി​രി മ​ത്സ​രം, ആ​ക്ഷ​ൻ സോം​ഗ് എ​ന്നി​വ ന​ട​ക്കും. എ​ൽ​പി വി​ഭാ​ഗ​ത്തി​ന് ചാ​ച്ചാ​നെ​ഹ്റു മ​ത്സ​രം, പ്ര​സം​ഗം മ​ല​യാ​ളം (വി​ഷ​യം ശി​ശു​ദി​നാ​ഘോ​ഷം), ല​ളി​ത​ഗാ​നം, ദേ​ശ​ഭ​ക്തി​ഗാ​നം (ഗ്രൂ​പ്പ്), നാ​ട​ൻ​പാ​ട്ട് (ഗ്രൂ​പ്പ്) എ​ന്നി​വ​യും യു​പി വി​ഭാ​ഗ​ത്തി​ന് ല​ളി​ത​ഗാ​നം, പ്ര​സം​ഗം മ​ല​യാ​ളം (വി​ഷ​യം - മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം), ദേ​ശ​ഭ​ക്തി​ഗാ​നം (ഗ്രൂ​പ്പ്), നാ​ട​ൻ​പാ​ട്ട് (ഗ്രൂ​പ്പ്) എ​ന്നി​വ​യും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ന് ദേ​ശ​ഭ​ക്തി​ഗാ​നം, ല​ളി​ത​ഗാ​നം, പ്ര​സം​ഗം മ​ല​യാ​ളം (വി​ഷ​യം - ല​ഹ​രി​വി​മു​ക്ത വി​ദ്യാ​ല​യം/ പ്ര​ള​യാ​ന​ന്ത​ര കേ​ര​ളം), നാ​ട​ൻ​പാ​ട്ട് (ഗ്രൂ​പ്പ്) എ​ന്നി​വ​യു​മാ​ണ് മ​ത്സ​ര​ങ്ങ​ൾ. വി​ജ​യി​ക​ൾ​ക്ക് ഏ​ഴി​ന് വ​ഞ്ചി​ക്ക​വ​ല എ​ച്ച്ആ​ർ​സി ഹാ​ളി​ൽ ന​ട​ക്കു​ന്ന ജി​ല്ലാ​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാം.