വെള്ളത്തൂവൽ: കഴിഞ്ഞ കാലവർഷത്തിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കാത്തതിനാൽ ഗതാഗതതടസം രൂക്ഷമായി. അടിമാലി - വെള്ളത്തൂവൽ റോഡിൽ വെള്ളത്തൂവൽ പോലീസ് സ്റ്റേഷനു താഴെയാണ് മണ്ണിടിഞ്ഞുവീണ് ഗതാഗതതടസം നേരിടുന്നത്.
ചെളിനിറഞ്ഞു കിടക്കുന്നതിനാൽ കാൽനടയാത്രപോലും ബുദ്ധിമുട്ടിലാണ്. ഇരുചക്ര, ചെറുവാഹനങ്ങൾ ചെളിയിൽ താഴുന്നത് പതിവായി. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.ഈ ഭാഗത്തെ മണ്ണുമാറ്റി ഗതാഗതം സുഗമമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
കാലവർഷത്തിൽ ഇടിഞ്ഞുവീണ മണ്ണ് ഗതാഗതതടസം സൃഷ്ടിക്കുന്നു
10:34 PM Oct 31, 2018 | Deepika.com