മു​ക്കു​പ​ണ്ടം പ​ണ​യം​വ​ച്ച് എ​ട്ട​ര​ല​ക്ഷം ത​ട്ടി​യ ഒ​രാ​ൾ പി​ടി​യി​ൽ

10:34 PM Oct 31, 2018 | Deepika.com
മ​റ​യൂ​ർ: ടൗ​ണി​ലെ സ്വ​കാ​ര്യ​ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യ​പ്പെ​ടു​ത്തി എ​ട്ട​ര​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സ​ഹോ​ദ​ര​ങ്ങ​ളി​ൽ ഒ​രാ​ളെ മ​റ​യൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. കാ​ന്ത​ല്ലൂ​ർ ക​ർ​ശ​നാ​ട് കാ​ട്ടി​പ​റ​ന്പി​ൽ ഷ​ണ്‍​മു​ഖ​വേ​ലി (40)നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. സ​ഹോ​ദ​ര​ൻ ശ​ക്തി​വേ​ൽ ഒ​ളി​വി​ലാ​ണ്.

മ​റ​യൂ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ഐ​ൽ​എം ബാ​ങ്ക് മാ​നേ​ജ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ മ​റ​യൂ​രി​ൽ​നി​ന്നും ഇ​ന്ന​ലെ രാ​വി​ലെ പി​ടി​കൂ​ടി​യ​ത്. വ​ള, മാ​ല, കൈ​ചെ​യി​ൻ തു​ട​ങ്ങി 389 ഗ്രാം ​വ്യാ​ജ​സ്വ​ർ​ണ​മാ​ണ് പ​ല​ത​വ​ണ​യാ​യി ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​മു​ത​ൽ ഇ​വ​ർ പ​ണ​യ​പ്പെ​ടു​ത്തി 8,52,219 രൂ​പ ത​ട്ടി​യ​ത്. ബാ​ങ്ക് ഓ​ഡി​റ്റ​ർ​മാ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യാ​ജ സ്വ​ർ​ണ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. മ​റ​യൂ​ർ എ​സ്ഐ ജി.​അ​ജ​യ​കു​മാ​ർ, അ​ഡി​ഷ​ണ​ൽ എ​സ്ഐ ടി.​ആ​ർ. രാ​ജ​ൻ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ ടി.​എം.​അ​ബ്ബാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ദേ​വി​കു​ളം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.