കരിദിനം ആചരിക്കും
10:34 PM Oct 31, 2018 | Deepika.com
ചെറുതോണി: മലയോര കാർഷികമേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മലനാട് കർഷക രക്ഷാസമിതിയുടെ നേതൃത്വത്തിൽ കേരളപ്പിറവിദിനമായ ഇന്ന് കർഷകർ കരിദിനം ആചരിക്കുമെന്ന് പ്രസിഡന്റ് ജോസുകുട്ടി ജെ. ഒഴുകയിൽ അറിയിച്ചു. സെക്രട്ടറി രാജു സേവ്യർ, വി.വി. മാണി, സ്കറിയ കിഴക്കേൽ, ജോസ് ശൗര്യാംമാക്കൽ, വക്കച്ചൻ ചേറ്റാനി, ജിജി കല്ലാട്ട്, ജോണ്സണ് കുഴുപ്പിൽ, ശശി കല്ലുക്കുന്നേൽ, മത്തായി മേക്കാട്ടിൽ, ബൈജു വള്ളിക്കാട്ട്, മത്തായി പുന്നവേലിൽ എന്നിവർ പ്രസംഗിച്ചു.