മൂന്നാർ: ജില്ലയിലെ വിവിധ വകുപ്പുകളിലെ സർക്കാർ ഉദ്യോഗസ്ഥർക്കായുള്ള മലയാളം കന്പ്യൂട്ടിംഗ് പരിശീലനം മൂന്നാർ എൻജിനിയറിംഗ് കോളജിൽ ആരംഭിച്ചു. ഭരണഭാഷ സന്പൂർണമായി മലയാളമാക്കൽ, കടലാസ് രഹിത ഓഫീസ് തുടങ്ങിയ ലക്ഷ്യങ്ങൾ നേടാനുദ്ദേശിച്ചിട്ടുള്ളതാണ് പരിശീലന പരിപാടി.
സംസ്ഥാന ഐടി മിഷന്റെയും മോഡൽ ഫിനിഷിംഗ് സ്കൂളിന്റെയും നേതൃത്വത്തിൽ 30 ഉദ്യേഗസ്ഥർക്കു വീതം വിവിധ ബാച്ചുകളായാണ് പരിശീലനം നൽകുന്നത്. ഓരോ ബാച്ചിനും ഒരാഴ്ച വീതമാണ് പരിശീലന കാലാവധി. പരിശീലനം പൂർത്തീകരിക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും.
മലയാള കന്പ്യൂട്ടിംഗ് പരിശീലനം
10:33 PM Oct 31, 2018 | Deepika.com