സ്നേ​ഹ ജേ​ക്ക​ബി​ന് പൗ​ര​സ്വീ​ക​ര​ണം ന​ൽ​കും

10:33 PM Oct 31, 2018 | Deepika.com
മേ​രി​കു​ളം: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ സ​ബ്ജൂ​ണി​യ​ർ വ്യ​ക്തി​ഗ​ത ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യ സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി​നി സ്നേ​ഹ ജേ​ക്ക​ബി​ന് നാ​ളെ സ്വീ​ക​ര​ണം​ന​ൽ​കും. രാ​വി​ലെ പ​ത്തി​ന് സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫി​ലി​പ്പ് ത​ട​ത്തി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം​ചെ​യ്യും.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ ക​ട്ട​പ്പ​ന ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​നെ പ്ര​തി​നി​ധീ​ക​രി​ച്ച സ്നേ​ഹ ജേ​ക്ക​ബ് കി​ഡീ​സ് വി​ഭാ​ഗം വ്യ​ക്തി​ഗ​ത ചാ​ന്പ്യ​നാ​യി​രു​ന്നു. അ​യ്യ​പ്പ​ൻ​കോ​വി​ൽ മാ​ട്ടു​ക്ക​ട്ട പു​ത്തൂ​ർ ജേ​ക്ക​ബി​ന്‍റെ​യും ബി​ൻ​സി​യു​ടെ​യും മൂ​ന്നു​മ​ക്ക​ളി​ൽ ഇ​ള​യ​താ​ണ് സ്നേ​ഹ. മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ളി​ൽ തു​ട​ക്ക​മി​ട്ട കാ​യി​ക​പ​രി​ശീ​ല​ന​മാ​ണ് സ്നേ​ഹ​യെ സം​സ്ഥാ​ന മേ​ള​യി​ലെ സു​വ​ർ​ണ താ​ര​മാ​ക്കി​യ​ത്.

രാ​വി​ലെ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​നു​മോ​ദ​ന​യോ​ഗ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ​ക്ക​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​എ​ൽ. ബാ​ബു, മെം​ബ​ർ അ​ഭി​ലാ​ഷ് മാ​ത്യു, വി.​എ​സ്. രാ​ജേ​ഷ്, നി​ഷാ​മോ​ൾ ബി​നോ​ജ്, ജോ​സ​ഫ് മാ​ത്യു, ജാ​ൻ​സി ജോ​ർ​ജ്, എ​ഡ് വി​ൻ ടോം ​എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.