സ്നേ​ഹ വീ​ടൊ​രു​ക്കി കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ

10:33 PM Oct 31, 2018 | Deepika.com
നെ​ടു​ങ്ക​ണ്ടം: സ​ഹ​പ്ര​വ​ർ​ത്ത​ക​ന് സ്നേ​ഹ​വീ​ടൊ​രു​ക്കി ഉ​ടു​ന്പ​ൻ​ചോ​ല​യി​ലെ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ. മ​ര​ത്തി​ൽ​നി​ന്ന് വീ​ണ​തി​നെ​ത്തു​ട​ർ​ന്ന് ന​ട്ടെ​ല്ലി​നു ക്ഷ​ത​മേ​ൽ​ക്കു​ക​യും ര​ണ്ട് കാ​ലു​ക​ളും ഒ​ടി​യു​ക​യും​ചെ​യ്ത പാ​ന്പു​പാ​റ മേ​ലാ​ള​ത്ത് ബാ​ബു മാ​ത്യു​വി​നാ​ണ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ട് നി​ർ​മി​ച്ചു​ന​ൽ​കി​യ​ത്. വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം മൂ​ന്നി​ന് വൈ​കു​ന്നേ​രം നാ​ലി​ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി നി​ർ​വ​ഹി​ക്കും.

പ​തി​മൂ​ന്നു സെ​ന്‍റ് സ്ഥ​ലം മാ​ത്ര​മു​ള്ള ബാ​ബു​വും ഭാ​ര്യ​യും കൂ​ലി​പ്പ​ണി​യെ​ടു​ത്താ​ണ് കു​ടും​ബം നോ​ക്കി​യി​രു​ന്ന​ത്. ഇ​തി​നി​ടെ​യാ​ണ് ബാ​ബു മ​ര​ത്തി​ൽ​നി​ന്ന് വീ​ണ് ജോ​ലി​ചെ​യ്യാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​യ​ത്. ഇ​തോ​ടെ ര​ണ്ടു​കു​ട്ടി​ക​ൾ അ​ട​ങ്ങു​ന്ന കു​ടും​ബം ദു​രി​ത​ത്തി​ലാ​യി. ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യോ​ളം ചി​കി​ത്സ​യ്ക്ക് ചെ​ല​വാ​യി.

ക​യ​റി​ക്കി​ട​ക്കാ​ൻ സു​ര​ക്ഷി​ത​മാ​യ വീ​ടി​ല്ലാ​ത്ത ഈ ​കു​ടും​ബ​ത്തെ സ​ഹാ​യി​ക്കാ​ൻ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. 1035 സ്ക്വ​യ​ർ ഫീ​റ്റി​ൽ മൂ​ന്ന് ബെ​ഡ് റൂ​മു​ക​ൾ അ​ട​ങ്ങു​ന്ന വീ​ടി​ന് ആ​റേ​മു​ക്കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി. ചി​റ്റി​ല​പ്പ​ള്ളി ഫൗ​ണ്ടേ​ഷ​ൻ, രാ​ജ​കു​മാ​രി ല​യ​ണ്‍​സ് ക്ല​ബ് തു​ട​ങ്ങി നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളും വ്യ​ക്തി​ക​ളും ഈ ​ഉ​ദ്യ​മ​ത്തി​ൽ സ​ഹാ​യി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

താ​ക്കോ​ൽ​ദാ​ന ച​ട​ങ്ങി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഇ.​എം അ​ഗ​സ്തി, റോ​യി കെ. ​പൗ​ലോ​സ്, ഡീ​ൻ കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് നി​ർ​മാ​ണ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സാ​ന്‍റോച്ച​ൻ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ബെ​ന്നി കു​ന്നേ​ൽ, ഷാ​ജു മാ​ട​പ്പാ​ട്ട്, പി.​ഡി. ജോ​ർ​ജ്, സി​ബി ക്ലാ​മ​റ്റം എ​ന്നി​വ​ർ പ​റ​ഞ്ഞു.