ക​ന്പം​മെ​ട്ടി​ലെ താ​ത്കാ​ലി​ക ചെ​ക്കു​പോ​സ്റ്റ് മാ​റ്റി

10:33 PM Oct 31, 2018 | Deepika.com
നെ​ടു​ങ്ക​ണ്ടം: കു​മ​ളി - ക​ന്പം റോ​ഡ് തു​റ​ന്ന​തോ​ടെ ക​ന്പം​മെ​ട്ടി​ൽ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് സ്ഥാ​പി​ച്ചി​രു​ന്ന താ​ത്കാ​ലി​ക ചെ​ക്കു​പോ​സ്റ്റി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ച്ചു. 25 ദി​വ​സം​കൊ​ണ്ട് 12 ല​ക്ഷം രൂ​പ​യാ​ണ് ക​ന്പം​മെ​ട്ട് ചെ​ക്പോ​സ്റ്റി​ൽ​നി​ന്നും സ​ർ​ക്കാ​രി​ന് നി​കു​തി വ​രു​മാ​നം ല​ഭി​ച്ച​ത്.
ക​ന്പം - കു​മ​ളി റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ ക​ന്പം​മെ​ട്ടു​വ​ഴി ഗ​താ​ഗ​തം തി​രി​ച്ചു​വി​ട്ടി​രു​ന്നു. ഇ​തി​നെ​തു​ട​ർ​ന്നാ​ണ് ക​ന്പം​മെ​ട്ടി​ൽ താ​ത്കാലി​ക ചെ​ക്പോ​സ്റ്റ് ആ​രം​ഭി​ച്ച​ത്.

മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന് ക​ന്പം​മെ​ട്ടി​ൽ നി​ല​വി​ൽ സം​വി​ധാ​ന​മി​ല്ലാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല​ത്ത് ക​ന്പം​മെ​ട്ട് ചെ​ക്പോ​സ്റ്റി​ൽ കോ​ടി​ക​ളു​ടെ വ​രു​മാ​ന​മു​ണ്ട്. എ​ന്നി​ട്ടും സ്ഥി​രം​സം​വി​ധാ​നം ഒ​രു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ ര​ണ്ടു ശ​ബ​രി​മ​ല സീ​സ​ണി​ലും നി​കു​തി​യി​ന​ത്തി​ൽ 1.30 കോ​ടി രൂ​പ​യു​ടെ വ​രു​മാ​നം മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് ക​ന്പം​മെ​ട്ട് ചെ​ക്കു​പോ​സ്റ്റി​ൽ​നി​ന്നു ല​ഭി​ച്ചി​രു​ന്നു.

ക​ന്പം​മെ​ട്ടി​ൽ സ്ഥി​രം ചെ​ക്കു​പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്നു മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടും സ​ർ​ക്കാ​ർ ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. വ​കു​പ്പി​നെ ക​ബ​ളി​പ്പി​ച്ച് കു​മ​ളി ചെ​ക്പോ​സ്റ്റ് ഒ​ഴി​വാ​ക്കി ക​ന്പം​മെ​ട്ടു​വ​ഴി നൂ​റു​ക​ണ​ക്കി​ന് ഇ​ത​ര സം​സ്ഥാ​ന ടാ​ക്സി​ക​ൾ ദി​വ​സ​വും ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ശ​ബ​രി​മ​ല സീ​സ​ണി​ൽ മാ​ത്ര​മാ​ണ് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഇ​വി​ടെ താ​ൽ​ക്കാ​ലി​ക ചെ​ക് പോ​സ്റ്റ് സ്ഥാ​പി​ക്കു​ന്ന​ത്.