കാൽനട യാത്രക്കാരന് കാറിടിച്ച് ഗുരുതര പരിക്ക്
10:18 PM Oct 31, 2018 | Deepika.com
ചാരുംമൂട്: ഇന്നോവ കാറിടിച്ച് കാൽ നടയാത്രക്കാരന് ഗുരുതര പരുക്കേറ്റു. നൂറനാട് പഴഞ്ഞൂർകോണം വിൻസി ഭവനത്തിൽ യോഹന്നാൻ (ജോയി -62) ആണ് ഗുരുതര പരുക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിക്കപ്പെട്ടത്. പാറ ഇടപ്പോണ്‍ റോഡിൽ കുഴമത്ത് ജംഗ്ഷന് വടക്ക് കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു അപകടം.