മെറിറ്റ് അവാർഡ് വിതരണം ചെയ്തു
10:18 PM Oct 31, 2018 | Deepika.com
തുറവൂർ: വിദ്യാഭ്യാസത്തോടൊപ്പം പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും വിദ്യാർഥികൾ മുന്നോട്ടു വരണമെന്ന് ജസ്റ്റിസ് പി. മോഹൻദാസ് പറഞ്ഞു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തംഗം ടി.എച്ച്. സലാം ഏർപ്പെടുത്തിയ മികവ് 2018 മെറിറ്റ് അവാർഡ് വിതരണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന രചയിതാവ് രാജീവ് ആലുങ്കൽ അധ്യക്ഷത വഹിച്ചു. സിനിമാതാരം സാജൻ പള്ളുരുത്തി, ഡോ. പ്രകാശ്, മധു വാവക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.