സെമിനാർ ഇന്ന്
10:17 PM Oct 31, 2018 | Deepika.com
തുറവൂർ: കേരപ്രിയ നാളീകേര ഫെഡറേഷന്േറയും കോടംതുരുത്ത് എഴുപുന്ന തീരദേശ നാളികേര ഫെഡറേഷന്േറയും നേതൃത്വത്തിൽ കാർഷിക സെമിനാർ ഇന്നു രാവിലെ പത്തിനു കുത്തിയതോട് എൻഎസ്എസ് ഹാളിൽ നടക്കും. നാളികേര വികസന ബോർഡ് ചെയർമാൻ ഡോ. രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്യും. അത്യുല്പാദന ശേഷിയുള്ള കൂറിയ ഇനം തെങ്ങിൻ തൈകളുടെ വിപണനോദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ഫെഡറേഷൻ പ്രസിഡന്റ് ഡോ. പി.എസ്. ശ്രീകണ്ഠൻ തന്പി അധ്യക്ഷത വഹിക്കും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണി പ്രഭാകരൻ മാത്യക കർഷകരെ ആദരിക്കും.