14 കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു പോ​യ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ

10:17 PM Oct 31, 2018 | Deepika.com
അ​ന്പ​ല​പ്പു​ഴ: 14 കാ​രി​യെ പ്ര​ണ​യം ന​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു പോ​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ. എ​ട​പ്പോ​ണ്‍ പാ​റ്റൂ​ർ മ​ങ്ങാ​ട് കി​ഴ​ക്കേ​തി​ൽ അ​പ്പു (23), സു​ഹൃ​ത്താ​യ കൊ​ല്ലം ക​ന്നി​മേ​ൽ​ശേ​രി ഒ​റ്റ​പ്ലാ​ക്ക​ൽ തെ​ക്കേ​തി​ൽ വി​പി​ൻ (30) എ​ന്നി​വ​രെ ആ​ണ് പു​ന്ന​പ്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 23ന് ​ആ​ണ് പു​ന്ന​പ്ര സ്വ​ദേ​ശി​നി ആ​യ 14കാ​രി​യെ ഇ​വ​ർ പ്ര​ണ​യം ന​ടി​ച്ച് ത​ട്ടി​ക്കൊ​ണ്ടു പോ​യ​ത്. പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച പു​ന്ന​പ്ര പോ​ലീ​സ് ഇ​വ​രെ കൊ​ല്ല​ത്തു നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഐ​സ് പ്ലാ​ന്‍റ് ടെ​ക്നീ​ഷ്യ·ാ​രാ​യ ഇ​വ​ർ പു​ന്ന​പ്ര​യി​ലെ ഐ​സ് പ്ലാ​ന്‍റി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി എ​ത്തി​യ​താ​യി​രു​ന്നു. പ്ര​ള​യ​കാ​ല​ത്ത് ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ​വ​ച്ച് പെ​ണ്‍​കു​ട്ടി​യു​മാ​യി അ​പ്പു സൗ​ഹൃ​ദ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 23 ന് ​വി​പി​നൊ​പ്പ​മെ​ത്തി​യ അ​പ്പു പെ​ണ്‍​കു​ട്ടി​യു​മാ​യി ക​ട​ന്നു ക​ള​യു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ ഇ​ന്ന് പോ​സ്കോ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.