പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷം

10:22 PM Oct 08, 2018 | Deepika.com
ആ​ല​പ്പു​ഴ: കൊ​മ്മാ​ടി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ശ്രീ​നാ​രാ​യ​ണ ഗു​രു​സ്മാ​ര​ക സ​മി​തി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന് നാ​ളെ തു​ട​ക്ക​മാ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​സ്.​എ​ൻ. ഗു​രു​മ​ന്ദി​ര​ത്തി​ൽ വൈ​കു​ന്നേ​രം 6.30ന് ​ശ്രീ​നാ​രാ​യ​ണ സ​ഹോ​ദ​ര ധ​ർ​മ​വേ​ദി ചെ​യ​ർ​മാ​ൻ ഗോ​കു​ലം ഗോ​പാ​ല​ൻ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​വ​രാ​ത്രി മ​ഹോ​ത്സ​വ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ച​ല​ച്ചി​ത്ര​താ​രം ഗാ​യ​ത്രി അ​രു​ണ്‍ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് സ​ര​സ്വ​തി​പൂ​ജ, ദീ​പാ​രാ​ധ​ന, സം​ഗീ​ത ഭ​ജ​ന എ​ന്നി​വ ന​ട​ക്കും. 19 വ​രെ ന​ട​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ ദി​ന​ങ്ങ​ളി​ൽ നാ​ട​കം, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കും. 18ന് ​രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വി.​പി. ഗോ​പി​നാ​ഥ് സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തും. 19ന് ​രാ​വി​ലെ 6.30ന് ​വി​ദ്യാ​രം​ഭ​വും പൂ​ജ​യെ​ടു​പ്പും, ഡാ​ൻ​സ്, വാ​യ്പാ​ട്ട്, ഉ​പ​ക​ര​ണ​സം​ഗീ​തം എ​ന്നി​വ​യു​ടെ ക്ലാ​സു​ക​ളും ആ​രം​ഭി​ക്കു​മെ​ന്ന് ന​വ​രാ​ത്രി മ​ഹോ​ത്സ​വ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ആ​ല​പ്പി സു​രേ​ഷ്, സെ​ക്ര​ട്ട​റി എ.​പി. ഷൈ​ൻ, കെ.​സി. കേ​ര​ളീ​യ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.