മൂലമറ്റം: സ്വിച്ച് യാർഡിനോട് ചേർന്നുള്ള മൂലമറ്റം - മലങ്കര 66 കെവി ലൈനിലെ ഇൻസുലേറ്ററിൽ പൊട്ടിത്തെറി. തുടർന്നു മൂലമറ്റം സ്വിച്ച്യാർഡിലെ ട്രാൻസ്ഫോർമർ കത്തിപ്പോയി.
ഇതേ സമയം തന്നെ അശോക കവലയിലെ ട്രാൻസ്ഫോർമറും കത്തി. ഇന്നലെ പുലർച്ചെ 3.50ഓടെയായിരുന്നു സംഭവം.
66 കെവി ലൈനിലെ വൈദ്യുതിയും നിശ്ചലമായി. സ്വിച്ച് യാർഡിൽ നിന്ന് വിവിധ പ്രദേശങ്ങളിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവച്ചു. തുടർന്നു ചെങ്കുളം ലൈൻ, മുട്ടം സബ് സ്റ്റേഷൻ എന്നിവിടങ്ങിൽ നിന്ന് വൈദ്യുതി എടുത്താണ് പുറപ്പുഴ, തൊടുപുഴ ടൗണ്‍, മൂലമറ്റം ആലക്കോട് പുറപ്പുഴ സെക്ഷൻ ഓഫീസുകളുടെ കീഴിൽ വൈദ്യുതി വിതരണം ചെയ്തത്. ഒന്നരമണിക്കൂർ സമയത്തേക്ക് മൂലമറ്റം ടൗണിലേയും പരിസരത്തേയും വൈദ്യുതി വിതരണവും നിലച്ചു.
പിന്നീട് അറ്റകുറ്റപ്പണികൾ നടത്തി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായി കെഎസ്ഇബി അധികൃതർ അറിയിച്ചു.
മൂലമറ്റത്ത് 66 കെവി ലൈനിൽ പൊട്ടിത്തെറി
10:10 PM Oct 08, 2018 | Deepika.com