റബർഷീറ്റ് - ഒട്ടുപാൽ സംഭരണം
10:03 PM Oct 08, 2018 | Deepika.com
പള്ളിക്കത്തോട്: ആർപിഎസ് റബർ ബോർഡ് കന്പനിയായ കാഞ്ഞിരപ്പള്ളി റബേഴ്സുമായി ചേർന്നു കർഷകരിൽനിന്നു റബർഷീറ്റും ഒട്ടുപാലും ഉയർന്ന വിലയ്ക്കു സംഭരിക്കുന്നു. സംഭരണ ഉദ്ഘാടനം നാളെ രാവിലെ 10നു പാലാ റോഡിലുള്ള പാലാപ്പറന്പിൽ ബിൽഡിംഗിൽ നടക്കും. ആർപിഎസ് പ്രസിഡന്റ് ബാബു ജോസഫ് അധ്യക്ഷത വഹിക്കുന്ന യോഗം ചങ്ങനാശേരി റീജണൽ ഡവലപ്മെന്റ് ഓഫീസർ തോമസ് ജോസഫും കാഞ്ഞിരപ്പള്ളി റബേഴ്സ് എംഡി ജോർജ് തോമസ് സംഭരണവും ഉദ്ഘാടനം ചെയ്യും.