മരങ്ങാട്ടുപിള്ളി: സ്നേഹധാര ഓട്ടോ ബ്രദേഴ്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന രക്തദാനം ഇന്നു രാവിലെ ഒന്പതിനു കുന്നുംപുറത്ത് ബിൽഡിംഗ്സിൽ നടത്തും.
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്, ജനമൈത്രി പോലീസ്, പാലിയേറ്റീവ് കെയർ യൂണിറ്റ്, സെന്റ് മേരീസ് ക്ലിനിക്, മറ്റ് ക്ലബ്ബുകൾ, സൊസൈറ്റികൾ, രാഷ്ട്രീയ സാമുദായിക സംഘടനകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന പരിപാടിയിൽ നൂറു പേരുടെ രക്തം ശേഖരിക്കുകയും രക്തഗ്രൂപ്പ് നിർണയും നടത്തുകയും രോഗികൾക്കു ധനസഹായവിതരണം നടത്തുകയും ചെയ്യും.
സൊസൈറ്റി പ്രസിഡന്റ് ജോയി തോമസിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസമ്മ സാബു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് കെ.കെ. അലക്സ് മുഖ്യപ്രഭാഷണം നടത്തും. മരങ്ങാട്ടുപിള്ളി എസ്ഐ സിബി തോമസ് രോഗികൾക്കു ധനസഹായം വിതരണം ചെയ്യും.
വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് എം.ഡി. ജോസഫ് മറ്റത്തിൽ, മെംബർമാരായ മാർട്ടിൻ അഗസ്റ്റിൻ, ജോർജ് ചെട്ടിയാശേരിൽ, പാലിയേറ്റീവ് കെയർ യൂണിറ്റ് നഴ്സ് റീനാ ജോജോ, പി.ബി. അനീഷ്, ജിതിൻ സിറിയക് എന്നിവർ പ്രസംഗിക്കും.
മരങ്ങാട്ടുപിള്ളി സ്നേഹധാരയുടെ രക്തദാനം ഇന്ന്
10:03 PM Oct 08, 2018 | Deepika.com