"കു​ഞ്ഞ​ച്ച​ൻ മി​ഷ​ന​റി​മാ​രു​ടെ മാ​ർ​ഗ​ദീ​പം'

10:02 PM Oct 08, 2018 | Deepika.com
രാ​മ​പു​രം: ദൈ​വ​വ​ച​നം കു​ടും​ബ​ങ്ങ​ളി​ലെ​ത്തി പ​ങ്കു​വ​ച്ച വാഴ്ത്ത പ്പെട്ട കു​ഞ്ഞ​ച്ച​ൻ ദൈ​വ​ത്തി​ന്‍റെ കാ​രു​ണ്യ​വും സാ​ന്നി​ധ്യ​വും സം​ര​ക്ഷ​ണ​വും മ​റ്റു​ള്ള​വ​ർ​ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​ക്കി​യ മി​ഷ​ന​റി​യാ​ണെ​ന്ന് പാ​ലാ രൂ​പ​ത അ​ദില​ബാദ് മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജോ​ർ​ജ് കാ​രാം​വേ​ലി പ​റ​ഞ്ഞു. വാ​ഴ്ത്ത​പ്പെ​ട്ട കു​ഞ്ഞ​ച്ച​ന്‍റെ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കു​ഞ്ഞ​ച്ച​ൻ നി​ർ​വ​ഹി​ച്ച ഈ ​പ​ങ്കു​വ​യ്ക്ക​ൽ മി​ഷ​ന​റി​മാ​രി​ലൂ​ടെ ഇ​ന്നും തു​ട​രു​ന്ന​താ​യും അ​തി​ലൂ​ടെ കു​ഞ്ഞ​ച്ച​ൻ മി​ഷ​ന​റി​മാ​ർ​ക്ക് മാ​ർ​ഗ​ദീ​പ​വും മാ​തൃ​ക​യു​മാ​യി നി​ല​കൊ​ള്ളു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ വൈ​ദി​ക​രും കു​ഴു​ന്പി​ൽ കു​ടും​ബ​ത്തി​ലെ വൈ​ദി​ക​രും ചേ​ർ​ന്ന് ദി​വ്യ​ബ​ലി​ അർ​പ്പി​ച്ചു.
ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​ന് പാ​ലാ രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​ർ കു​ഞ്ഞ​ച്ച​ന്‍റെ ക​ബ​റി​ടം സ​ന്ദ​ർ​ശി​ച്ച് ദി​വ്യ​ബ​ലി​യ​ർ​പ്പി​ക്കും. 10.30 ന് ​പാ​ലാ രൂ​പ​ത​യി​ലെ മാ​തൃ-​പി​തൃ വേ​ദി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തീ​ർ​ഥാ​ട​നം. തു​ട​ർ​ന്ന് പാ​ലാ രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ഏ​ബ്ര​ഹാം പാ​ല​യ്ക്ക​ത്ത​ട​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കും. വൈ​കു​ന്നേ​രം 4.30 ന് ​ആ​ല​പ്പു​ഴ രൂ​പ​ത​യു​ടെ കോ-​അ​ഡ്ജോ​ർ ബി​ഷ​പ് റ​വ.​ഡോ. റാ​ഫേ​ൽ ജ​യിം​സ് ആ​നാ​പ​റ​ന്പി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽകും.