കൂവപ്പള്ളി: ഹോളിക്രോസ് ഹോസ്പിറ്റൽ ആൻഡ് മെന്റൽ ഹെൽത്ത് സെന്ററിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 10.30ന് ഹോളിക്രോസ് ഓഡിറ്റോറിയത്തിൽ ലോക മാനസികാരോഗ്യദിനാചരണം നടക്കും. യുവജനങ്ങളും മാനസികാരോഗ്യവും മാറുന്ന കാലഘട്ടത്തിൽ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. അരവിന്ദ് കെ. സെമിനാർ നയിക്കും.
ഇതോടനുബന്ധിച്ച് കുട്ടികളിലും കൗമാരപ്രായക്കാരിലും കണ്ടുവരുന്ന ഉത്കണ്ഠ, ഭയം, പഠനവിരസത, പരീക്ഷാഭയം, ആത്മവിശ്വാസക്കുറവ്, ശ്രദ്ധക്കുറവ്, അമിത ക്രിയാശീലം, അമിതാവേശം, മൊബൈൽ-ഇന്റർനെറ്റ്-മീഡിയ അഡിക്ഷൻ, അമിത കോപം, തെറ്റായ സ്നേഹബന്ധങ്ങൾ എന്നിവ പരിഹരിക്കുന്നതിനുള്ള മാർഗനിർദേശ കൗൺസിലിംഗിനുവേണ്ടി "ചൈൽഡ് അഡോളസെന്റ് ഗൈഡൻസ് ആൻഡ് കൗൺസലിംഗ് ക്ലിനിക്കി'ന്റെ ഉദ്ഘാടനവും നടക്കും.
ലോക മാനസികാരോഗ്യ ദിനാചരണം
10:02 PM Oct 08, 2018 | Deepika.com