പാലാ: പാലാ രൂപത മാതൃ-പിതൃവേദികളുടെ സംയുക്താഭിമുഖ്യത്തിൽ ഇന്നു രാവിലെ പത്തിനു രാമപുരത്തുള്ള വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്കു തീർഥാടനം നടത്തും. രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി അങ്കണത്തിൽ രാവിലെ 11 നു ഡയറക്ടർ റവ. ഡോ. ഷീൻ പാലയ്ക്കാത്തടത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. 12.30 നു നേർച്ചഊണോടുകൂടി തീർഥാടനം സമാപിക്കും. സിസ്റ്റർ കുസുമം ജോസ് എസ്എച്ച്, ജോസ് ജോണ് കീലത്ത്, ബെന്നി കോച്ചേരി തുടങ്ങിയവർ തീർഥാടനത്തിന് നേതൃത്വം നൽകും.
പാലാ: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്ക് പാലാ രൂപത ഡിസിഎംഎസ് അംഗങ്ങൾ തീർഥാടന പദയാത്ര നടത്തും. 16 നു രാവിലെ ഒന്പതിനു ചക്കാന്പുഴ ജംഗ്ഷനിൽ ഒത്തുകൂടി നടത്തുന്ന പദയാത്ര പാലാ രൂപത സഹായമെത്രാനും കെസിബിസി എസ്സി, എസ്ടി, ബിസി കമ്മീഷൻ ചെയർമാനുമായ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യും.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടത്തിങ്കലേക്ക് തീർഥാടന പദയാത്ര
10:02 PM Oct 08, 2018 | Deepika.com