ബോ​ക്സിം​ഗ് മെ​ഡ​ൽ ജേ​താ​വി​നെ അ​നു​മോ​ദി​ച്ചു

01:42 AM Oct 08, 2018 | Deepika.com
കു​ടി​യാ​ന്മ​ല: കു​ടി​യാ​ന്മ​ല അ​നു​പ​മ ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ​യും സാ​ന്ത്വ​ന പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​സ്ഥാ​ന ജൂ​ണി​യ​ർ അ​മേ​ച്വ​ർ ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യ അ​ഖി​ൽ എം. ​ജ​യ്സ​നെ അ​നു​മോ​ദി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ് പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ന്ത്വ​ന പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ക്ര​ട്ട​റി ജോ​യി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു കി​ഴ​ക്ക​യി​ൽ, കെ.​എം. ജോ​സ​ഫ്, പി.​എം. ശി​വ​ൻ, കെ.​എ​ൻ. ശ​ശി, വി. ​സു​നി​ൽ, പ​രി​ശീ​ല​ക​ൻ വി.​കെ. ലോ​യ്ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്വീകരണം നൽകി

കു​ടി​യാ​ന്മ​ല: സം​സ്ഥാ​ന ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ സ​ബ്ജൂ​ണി​യ​ർ വി​ഭാ​ഗം ജേ​താ​വും കു​ടി​യാ​ന്മ​ല മേ​രി ക്വീൻ​സ് ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​മാ​യ അ​ഖി​ൽ എം. ​ജ​യ്സ​നെ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും അ​നു​മോ​ദി​ച്ചു. വാ​ദ്യ​ഘോ​ഷ​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് അ​ഖി​ലി​നെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ന്ന് സ​മ്മേ​ള​ന​വേ​ദി​യി​ലേ​ക്ക് ആ​ന​യി​ച്ച​ത്. സ്കൂ​ൾ മാ​നേ​ജ​രും കു​ടി​യാ​ന്മ​ല ഫാ​ത്തി​മ​മാ​താ ദേ​വാ​ല​യ വി​കാ​രി​യു​മാ​യ ഫാ. ​ലാ​സ​ർ വ​ര​ന്പ​ക​ത്ത്, സ്കൂ​ൾ മു​ഖ്യാ​ധ്യാ​പി​ക സോ​ഫി​യ ജേ​ക്ക​ബ്, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. കൊ​ല്ല​ത്ത് ന​ട​ന്ന സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ അ​ഖി​ൽ മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ നാ​ഗ്പൂ​രി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്.